തിരുവനന്തപുരം: സമരം തുടങ്ങിയവര്‍ പകുതിവഴിക്ക് കയ്യൊഴിയുകയും സര്‍ക്കാരുമായി ചേര്‍ന്ന് സമരം അട്ടിമറിക്കാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ സമരക്കാര്‍ ആശ്രയിച്ചത് യുവമോര്‍ച്ചയെ. യുവമോര്‍ച്ച സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് തല്ക്കാലം സമരം അവസാനിപ്പിക്കുകയും ശക്തമായ സമരത്തിനുള്ള പ്രഖ്യാപനം നടത്തുകയും ചെയ്തു.
സ്റ്റാഫ് നഴ്സിന്റെ ജോലിക്ക് പിഎസ്സി പരീക്ഷയെഴുതി റാങ്ക് പട്ടികയിലെത്തിയ ആയിരത്തി മുന്നൂറോളം ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് സിപിഎമ്മില്‍ നിന്ന് ദുരനുഭവം ഉണ്ടായത്. റാങ്ക് പട്ടികയിലുണ്ടായിരുന്നിട്ടും സര്‍ക്കാര്‍ ജോലി നല്കാത്തതിനാല് ഇവരുടെ ജീവിതം ദുരിതപൂര്‍ണ്ണമായിരുന്നു. നിയമനം ആവശ്യപ്പെട്ട് ഇവര്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നിരാഹാരസമരം കിടക്കാന്‍ തീരുമാനിച്ചപ്പോള്‍ സമരത്തിന് പിന്തുണയുമായി സിപിഎം നേതാക്കളെത്തി.
10 ദിവസം മുമ്പ് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് ഉദ്ഘാടനം ചെയ്ത് നിരാഹാര സമരം ആരംഭിച്ചു. നിരവധി ഒഴിവുകള്‍ ഉണ്ടായിരുന്നിട്ടും നിയമം നല്‍കാത്ത സര്‍ക്കാര്‍ നിലപാട് തിരുത്തി നിലവിലെ റാങ്ക് പട്ടികയിലുള്ളവര്‍ക്കെല്ലാം തൊഴിലുറപ്പാക്കും വരെ സമരമെന്നതായിരുന്നു ഉദ്യോഗാര്‍ത്ഥികളുടെ പ്രഖ്യാപനം. സ്റ്റാഫ് നഴ്സ് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു സമരം.
എന്നാല്‍ മൂന്ന് ദിനം പിന്നിട്ടപ്പോള്‍ത്തന്നെ സിപിഎമ്മിന്റെ നിറം മാറി. വി. ശിവന്‍കുട്ടി എംഎല്‍എയുടെ നേതൃത്വത്തില്‍ സമരക്കാര്‍ ആരോഗ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയെങ്കിലും എല്ലാവര്ക്കും നിയമനം നല്കാന് തയ്യാറായില്ല. സമരം അവസാനിപ്പിക്കാന്‍ ഉദ്യോഗാര്‍ത്ഥികളും. സമരം അവസാനിപ്പിക്കാന്‍ ശിവന്‍കുട്ടി എംഎല്‍എ നിര്‍ബന്ധിക്കുകയും ചെയ്തു. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും ശിവന്‍കുട്ടിയും കൂടി നിരാഹാരം അവസാനിപ്പിക്കാന്‍ നാരങ്ങാ നീരുമായി സമരപ്പന്തലിലെത്തിയെങ്കിലും ഉദ്യോഗാര്‍ത്ഥികള്‍ കൂട്ടാക്കിയില്ല.
സിപിഎം സര്‍ക്കാരുമായി ഒത്തു ചേര്‍ന്ന് തങ്ങളെ വഞ്ചിക്കുകയാണെന്ന് അവര്‍ തിരിച്ചറിഞ്ഞു.
തുടര്‍ന്നാണ് സമരക്കാര്‍ യുവമോര്‍ച്ചയെ സമീപിച്ചത്. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി. സുധീറും വൈസ്പ്രസിഡന്റ് ആര്.എസ്. രാജീവുമായും ചര്‍ച്ച നടത്തി. സമരം യുവമോര്‍ച്ച ഏറ്റെടുത്തു. അച്യുതാനന്ദന് ഉദ്ഘാടനം ചെയ്ത സമരം ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന് നാരങ്ങാ നീരു നല്കി അവസാനിപ്പിച്ചു.
നിറകണ്ണുകളോടെയാണ് ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ പ്രശ്നങ്ങള്‍ പങ്കുവച്ചത്. അവകാശങ്ങള്‍ക്കു വേണ്ടി നടത്തുന്ന സമരങ്ങളോട് അധികാരികള്‍ പുറംതിരിഞ്ഞു നില്‍ക്കുകയാണ്. പ്രതിപക്ഷം പോലും സമരങ്ങള്‍ക്കു നേരേകണ്ണടയ്ക്കുന്നു. എന്നാല്‍, ബിജെപി അവകാശ സമരത്തിന് നഴ്സുമാര്‍ക്കൊപ്പം നില്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. സമരപ്പന്തലില്‍ വെച്ച് തുടര്‍ സമര പ്രഖ്യാപനവും അദ്ദേഹം നടത്തി. 22ന് ആരോഗ്യമന്ത്രിയുടെ വസതിയിലേക്ക് യുവമോര്‍ച്ചയും സ്റ്ാഫ് നഴ്സ് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷനും സംയുക്തമായി മാര്‍ച്ച് നടത്തും.
നഴ്സസ് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന് ഭാരവാഹികളായ രാഖി, സൗമ്യ, രജിത, ഗീതാറാണി എന്നിവരാണ് നിരാഹാര സമരം കിടന്നത്. സമരക്കാരുടെ ഈരോഗ്യ നില ഗുരുതരമായിട്ടും അനുഭാവപൂര്‍വ്വമായ സമീപനം സര്‍ക്കാരിന്റെയോ സിപിഎമ്മിന്റെയോ ഭാഗത്തു നിന്നുണ്ടായില്ല. സിപിഎമ്മും ഡിവൈഎഫ്ഐയും സര്‍ക്കാരുമായി ഒത്തുകളിച്ച് സമരം അട്ടിമറിക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ആരോപിച്ചു.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്, യുവമോര്‍ച്ചാ സംസ്ഥാന പ്രസിഡന്റ് പി. സുധീര്‍, സംസ്ഥാന ജില്ലാ നേതാക്കന്മാരായ ആര്.എസ്. രാജീവ്, ആര്.എസ്. സമ്പത്ത്, എസ്. നിശാന്ത്, രതീഷ്, റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന് പ്രസിഡന്റ് വിഷ്ണു, സെക്രട്ടറി രാഖി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: