കൊച്ചി:കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് ആഗോള ആര്‍ട്ടിസ്റ്റ് ഗ്രാമത്തിന് 29ന് തറക്കല്ലിടുമെന്ന് ലളിതകലാ അക്കാദമി ചെയര്മാന് കെ.എ.ഫ്രാന്‍സിസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭാരതത്തിലെ ആദ്യത്തേത് എന്ന്് അവകാശപ്പെടാവുന്ന ആഗോള ആര്‍ട്ടിസ്റ്റ് ഗ്രാമത്തിന്റെ ആദ്യ ഘട്ടം നാല് മാസംകൊണ്ട് പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.
ആദ്യഘട്ട നിര്‍മ്മാണത്തിന് 75 ലക്ഷം രൂപയാണ് ചെലവ്. പദ്ധതിക്ക് ആവശ്യമുള്ള പത്ത് ഏക്കര്‍ സ്ഥലത്തില്‍ മൂന്ന് ഏക്കര്‍ സര്‍ക്കാര്‍ അനുവദിച്ചതായും അക്കാദമി ചെയര്മാന് അറിയിച്ചു.
പ്ലാനിംങ് ബോര്‍ഡ് അംഗം വിജയമോഹന്,കള്‍ച്ചറല്‍ സെക്രട്ടറി റാണി ജോര്‍ജ്ജ്, തോമസ് കോവൂര്‍, അക്കാദമി ചെയര്മാന് കെ.എ.ഫ്രാന്‍സിസ് എന്നിവരടങ്ങിയ സമിതിയാണ് വഴിയോരക്കാഴ്ചകളിലേയ്ക്ക് ശില്പ്പങ്ങള് നിര്‍മ്മിക്കുന്നതിനായി ശില്‍പ്പികളെ തെരഞ്ഞെടുത്തത്.
കായംകുളത്ത് സി. കെ. സദാശിവന് എംഎല്‍എ അക്കാദമിക്ക് നിര്‍മ്മിച്ച് നല്കിയ 15,000 സ്ക്വയര്‍ ഫീറ്റ് കെട്ടിടത്തില്‍ ചിത്രങ്ങള്‍ നശിക്കാതെ സൂക്ഷിക്കുന്നതിനുള്ള പ്രിസര്‍വേഷന്‍ ഗ്യാലറി ആരംഭിക്കും. കൂടാതെ മണ്മറഞ്ഞ ചിത്രകാരന്മാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി എറണാകുളത്ത്് ആര്‍ട്ട് ഗ്യാലറിയും തുടങ്ങും. സംസ്ഥാന ചിത്രശില്പ്പ പ്രദര്‍ശനത്തിന് എന്‍ട്രികള്‍ അയയ്ക്കുന്നതിനുള്ള അവസാനതീയതി ജനുവരി 10 വരെ നീട്ടിയതായി അക്കാദമി സെക്രട്ടറി വൈക്കം എം. കെ. ഷിജുവും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: