ആലപ്പുഴ: ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ പുരുഷ ഉദേ്യാഗാര്‍ത്ഥികള്‍ക്ക് വേണ്ടി 2015 ജനുവരി നാലു മുതല്‍ 11 വരെ തിരുവനന്തപുരം പാങ്ങോട് കരസേന പരേഡ് ഗ്രൗണ്ടില്‍ റിക്രൂട്ട്മെന്റ് റാലി നടത്തും. സോള്‍ജിയര്‍ ക്ലാര്‍ക്ക്/സ്റ്റോര്‍കീപ്പര്‍, സോള്‍ജിയര്‍ ടെക്നിക്കല്‍, സോള്‍ജിയര്‍ ജനറല്‍ ഡ്യൂട്ടി, സോള്‍ജിയര്‍ നഴ്സിങ് അസിസ്റ്റന്റ് തസ്തികകളിലേക്കാണ് നിയമനം.
സോള്‍ജിയര്‍ ക്ലാര്‍ക്ക്/സ്റ്റോര്‍കീപ്പര്‍ തസ്തികയ്ക്ക് പന്ത്രണ്ടാം ക്ലാസില്‍ സയന്‍സ്, ആര്‍ട്സ്, കോമേഴ്സ് വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കും ഓരോ വിഷയങ്ങള്‍ക്കും 40 ശതമാനം മാര്‍ക്കും നേടിയിരിക്കണം. ബിരുദധാരിയാണെങ്കില്‍ കണക്കിനും ഇംഗ്ലീഷിനും 40 ശതമാനം ഉണ്ടാകണം. സോള്‍ജിയര്‍ ടെക്നിക്കല്‍ തസ്തികയ്ക്ക് ഫിസിക്സ്, കെമിസ്ട്രി, കണക്ക്, ഇംഗ്ലീഷ് വിഷയങ്ങള്‍ അടങ്ങിയ സയന്‍സ് പ്ലസ് ടൂ/ഇന്റര്‍മീഡിയറ്റ് ജയവും സോള്‍ജിയര്‍ ട്രേഡ്മാന്‍ തസ്തികയില്‍ പത്താതരം സാധാരണ ജയവുമാണ് വിദ്യാഭ്യസ യോഗ്യത. ഹൗസ് കീപ്പര്‍ക്കും മെസ് കീപ്പര്‍ക്കും എട്ടാം കഌസ് ജയം മതിയാകും.
സോള്‍ജിയര്‍ ജനറല്‍ ഡ്യൂട്ടിക്ക് പത്താം ക്ലാസില്‍ 45 ശതമാനം മാര്‍ക്കും ഓരോ വിഷയത്തിനും കുറഞ്ഞത് 33 ശതമാനം മാര്‍ക്കും വേണം. കേരളാ ബോര്‍ഡ് (എച്ച്എസ്ഇ/വിഎച്ച്എസ്ഇ) കുറഞ്ഞത് സി ഗ്രേഡ് ഉണ്ടായിരിക്കണം. സംസ്ഥാന ബോര്‍ഡ് സിബിഎസ്ഇ ഉള്‍പ്പെടെ ഗ്രേഡിങ് സിസ്റ്റം അംഗീകരിച്ചവര്‍ സിബിഎസ്ഇയില് കുറഞ്ഞത് ഡി ഗ്രേഡ് (33-40) ഓരോ വിഷയങ്ങള്‍ക്കും മൊത്തം സി-2 ഗ്രേഡോ അല്ലെങ്കില്‍ 4.75 പോയിന്റോ വേണം.
സോള്‍ജിയര്‍ ക്ലാര്‍ക്ക്/സ്റ്റോര്‍കീപ്പര്‍, സോള്‍ജിയര്‍ ടെക്നിക്കല്‍ തസ്തികകളിലേക്ക് ആലപ്പുഴ ജില്ലക്കാര്‍ക്കുള്ള റാലി ജനുവരി ആറിന് നടക്കും. പ്രായം 17.5-21. സോള്‍ജിയര്‍ ജനറല്‍ ഡ്യൂട്ടി, സോള്‍ജിയര്‍ നഴ്സിങ് അസിസ്റ്റന്റ് റിക്രൂട്ട്മെന്റ് ജനുവരി ഒന്‍പതിന് നടക്കും.
കരസേനയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ തലേദിവസം വൈകിട്ട് നാലിന് റാലി സ്ഥലത്ത് റിപ്പോര്‍ട്ട് ചെയ്യണം. റാലി ദിവസം രാവിലെ അഞ്ചിന് എത്തണം. റാലി സ്ഥലത്ത് എല്ലാ സമയവും സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ രേഖകള്‍ കൈവശം വയ്ക്കണം. ഒരാള്‍ ഒരു വിഭാഗത്തില്‍ മാത്രമേ പങ്കെടുക്കാവൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: