കായംകുളം: അവശനിലയില്‍ മൂന്നാംകുറ്റി കടത്തിണ്ണയില്‍ കഴിഞ്ഞിരുന്ന തമിഴ്നാട് തൂത്തുക്കുടി തിരുച്ചെന്തൂര്‍ തച്ചിരേത്ത് പരിപൂര്ണനെ (72) പത്തനാപുരം ഗാന്ധിഭവന് ഏറ്റെടുത്തു. ശാരീരിക അവശതമൂലം ഇയാള്‍ക്ക് എഴുന്നേറ്റ് നടക്കാന്‍ കഴിയില്ല. ഒരുമാസമായി കടത്തിണ്ണയില്‍ കഴിയുകയാണ്. പ്രദേശത്തെ സ്ഥാപനത്തിലെ ജീവനക്കാരായ ഗോപകുമാര്‍, കുഞ്ഞുമോന് എന്നിവരാണ് ഭക്ഷണവും തുണികളും, വെള്ളവും നല്‍കിയിരുന്നത്. കായംകുളം സിഐ: കെ.എസ്. ഉദയഭാനു പത്തനാപുരം ഗാന്ധിഭവനുമായി ബന്ധപ്പെടുകയായിരുന്നു. ശാരീരിക അവശതമൂലം ഇദ്ദേഹത്തെ കായംകുളം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗാന്ധിഭവന് സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്റെ നിര്‍ദേശപ്രകാരം കായംകുളം ചെയര്മാന് മുഹമ്മദ് ഷെമീര്‍, മുഹ്സിന് എന്നിവര്‍ ഏറ്റെടുത്തു. ചടങ്ങില്‍ കായംകുളം സിഐ: കെ.എസ്. ഉദയഭാനു സിവില്‍ പോലീസ് ഓഫീസര്‍, ജയരാജന് എപിഒ അലക്സ്, ഭരണിക്കാവ് പഞ്ചായത്ത് മുന്‍ മെമ്പര്‍ സദാശിവന്‍പിള്ള, ഗോപകുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: