ചേര്‍ത്തല: ഒരു നാടിന്റെ വികസനത്തിന് സഹായിക്കുന്ന പാലത്തിന് തറക്കല്ലിട്ടിട്ട് ഒരു ദശാബ്ദം പിന്നിടുന്നു. പാലം പണി പൂര്‍ത്തിയാക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പള്ളിപ്പുറം ചേര്‍ത്തല പ്രദേശങ്ങളുടെ വികസനത്തിന് വഴി തെളിക്കുന്ന നെടുമ്പ്രക്കാട് വിളക്കുമരം പാലത്തിന് തറക്കല്ലിട്ടത് 2005 ജനുവരി 15നാണ്. 18 മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കുമെന്നായിരുന്നു തറക്കല്ലിട്ട ശേഷം എ.കെ. ആന്റണി നല്കിയ വാഗ്ദാനം. ഇതിനായി ആറ് കോടി രൂപ നബാര്‍ഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ച് കരാര്‍ നല്കുകയുണ്ടായി.
എന്നാല്‍ കരാറുകാരന് ചെങ്ങണ്ടയാറിന്റെ തെക്കുഭാഗത്തായി മണ്‍ചിറ നിര്‍മ്മിച്ച് പണി തുടങ്ങിയെങ്കിലും സാങ്കേതിക പ്രശ്നങ്ങള്‍ ഉന്നയിച്ച് കരാര്‍ ഉപേക്ഷിച്ച് മടങ്ങിപ്പോവുകയാണുണ്ടായത്. പിന്നീട് കേരളത്തില്‍ ഭരണമാറ്റമുണ്ടായപ്പോള്‍ നാട്ടുകാരുടെ സമ്മര്‍ദ്ദത്തിന്റെ ഫലമായി മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന് പണി പുനരാരംഭിക്കുന്നതിന് 10 കോടി 80 ലക്ഷം രൂപ അനുവദിച്ചു. ഇപ്രകാരം അനുവദിച്ച തുക തങ്ങളുടെ ശ്രമഫലമാണെന്ന ഭരണപക്ഷ എംഎല്‍എ മാരുടെ അവകാശവാദം നോട്ടീസുകളിലും, പോസ്റ്ററുകളിലും പ്രത്യക്ഷപ്പെട്ടതല്ലാതെ പാലത്തിന്റെ പണി പുനരാരംഭിക്കുവാനോ റീ ടെന്‍ഡര്‍ വിളിക്കുവാനോ ഇവര്‍ക്ക് കഴിഞ്ഞില്ല.
തറക്കല്ലിട്ട് ഒരു ദശാബ്ദം പിന്നിടുമ്പോഴും അപ്രോച്ച് റോഡിനായി ഏറ്റെടുക്കേണ്ടി വരുന്ന വസ്തുക്കളുടെ ഉടമകള്‍ക്ക് ന്യായമായ നഷ്ടപരിഹാരത്തുക വാങ്ങി നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുവാനും ഇതേവരെ കഴിഞ്ഞില്ല. സര്‍ക്കാരിന്റെ ഖജനാവില്‍ നിന്നും ഇത്രയധികം പണം മുടക്കി നിര്‍മ്മിച്ച മണ്‍ചിറ സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ പോലും ജനപ്രതിനിധികള്‍ക്ക് കഴിയാത്തതില്‍ പ്രതിഷേധം വ്യാപകമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: