ആലപ്പുഴ: അമ്പലപ്പുഴ തെക്ക് പഞ്ചായത്തില്‍ മൂന്നാം വാര്‍ഡ് രണ്ടുപറയില്‍ സുഗതന്റെ താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലമല്ലെന്ന് സ്ഥിരീകരിച്ചു. മൃഗസംരക്ഷണവകുപ്പിന്റെ ദ്രുതകര്‍മ്മസേന സ്ഥലത്തെത്തി താറാവുകളെ പരിശോധിക്കുകയും സാമ്പിളുകള്‍ എടുക്കുകയും ചെയ്തിരുന്നു. തിരുവല്ല മഞ്ഞാടിയിലെ പക്ഷിരോഗനിര്ണയശാലയില് സാമ്പിള്‍ പരിശോധനയ്ക്കു വിധേയമാക്കി. ഈ താറാവുകള്‍ക്ക് പക്ഷിപ്പനി ബാധിച്ചിരുന്നില്ലെന്നും ഡക്പാസ്ച്ചറല്ലോസിസും ഇക്കോള ഇന്‍ഫെക്ഷനുമാണ് മരണകാരണമെന്നും കണ്ടെത്തി. രോഗം ബാധിച്ച താറാവുകള്‍ക്ക് ചികിത്സ നല്‍കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: