തിരുവനന്തപുരം: ഗ്യാസ് പൈപ്പ് ലൈന്‍പദ്ധതിക്കായി ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് പകരം പ്രതിമാസ വാടക നല്കുന്ന പാക്കേജ് തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജനവാസ കേന്ദ്രങ്ങള്‍ പരമാവധി ഒഴിവാക്കിയിട്ടുണ്ടെന്നും ഇനിയും വലിയ രീതിയില്‍ അലൈന്മെന്റ് മാറ്റാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പൈപ്പ് ലൈന്‍ ഇടുന്ന ടെന്‍ഡര്‍ റദ്ദാക്കിയെങ്കിലും ഭൂമി ഏറ്റെടുത്ത് കഴിഞ്ഞാല്‍ പുതിയ ടെന്‍ഡര്‍ വിളിക്കാമെന്ന് ഗെയില്‍ അറിയിച്ചിട്ടുണ്ട്.
പുതുവൈപ്പിനിലെ എല്എന്ജിടാങ്ക് സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുന്നത് സംസ്ഥാന താല്പര്യം പരിഗണിച്ചാകണമെന്ന് ഗെയിലിനെ അറിയിക്കും. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന് ദല്‍ഹിക്ക് പോകുമെന്നും പ്രതിപക്ഷത്തിന്റെ അടിയന്തിരപ്രമേയ നോട്ടീസിന് മുഖ്യമന്ത്രി മറുപടി നല്കി.
കൊച്ചി സിറ്റി ഗ്യാസ് പദ്ധതി വഴി ഉടന്‍ പ്രകൃതി വാതക വിതരണം തുടങ്ങും. വിതരണത്തിനുള്ള ലൈസന്‍സ് ലഭ്യമാക്കാനുള്ള ശ്രമം അന്തിമഘട്ടത്തിലാണ്. ഇതിന്റെ പ്രവര്‍ത്തനം പൈപ്പിടുന്ന പ്രദേശങ്ങളിലുള്ളവരെ കാണിച്ച് അവരുടെ ആശങ്ക അകറ്റും. ഭൂമി ഏറ്റെടുക്കുന്നതിനെതിരെയുള്ള പ്രതിഷേധമാണ് പദ്ധതിക്ക് തടസം. ഭൂമിയുടെ വിനിയോഗാവകാശം മാത്രം ഗെയിലിന് നല്കിയാല് മതി. ഇതിന് ന്യായവിലയുടെ 50 ശതമാനം നഷ്ടപരിഹാരം നല്‍കും. ഇത് സ്വീകാര്യമല്ലാത്തവര്ക്കാണ് പ്രതിമാസ വാടക നല്കുന്ന പാക്കേജ് തയ്യാറാക്കുന്നത്.
ഏത് രീതിയാണെങ്കിലും ഭൂമിയുടെ ഉടമസ്ഥാവകാശം ഭൂ ഉടമകള്‍ക്ക് തന്നെയാകും. പ്രദേശിക തലത്തില്‍ ജനപ്രതിനിധികളുടെ യോഗം വിളിച്ചുചേര്‍ക്കും. നിയമസഭ കഴിഞ്ഞാലുടന്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കോഴിക്കോട് യോഗം ചേരും. ഭൂമിക്ക് അടിയിലുള്ള ബോംബ് ആണെന്ന് പറഞ്ഞ് പദ്ധതിക്കെതിരെ ജനങ്ങളെ ഇളക്കി വിടാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. മനപൂര്‍വ്വം ഭീതി സൃഷ്ടിക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് കാര്യമായ എതിര്‍പ്പുള്ളതെന്ന് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുഖ്യമന്ത്രി ഒടുവില്‍ വിളിച്ച യോഗത്തില്‍ ജനപ്രതിനിധികളെല്ലാം പദ്ധതിയോട് സഹകരിക്കാമെന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. സ്ഥലമേറ്റെടുപ്പ് നടക്കാത്തത് മൂലം പദ്ധതി കേരളത്തിന് നഷ്ടപ്പെടുന്ന സാഹചര്യമാണെന്ന് അടിയന്തിരപ്രമേയത്തിന് അവതരണാനുമതി തേടിയ എസ്. ശര്‍മ്മ ചൂണ്ടിക്കാട്ടി. പദ്ധതി നടപ്പാക്കാന്‍ പിന്തുണ വാഗ്ദാനം ചെയ്ത പ്രതിപക്ഷം ഇറങ്ങി പോക്ക് ഒഴിവാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: