കൊച്ചി: ക്രിസ്മസ് അവധി പ്രമാണിച്ച് സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ എറണാകുളം ബെഞ്ച് 2014 ഡിസംബര്‍ 24 മുതല്‍ ഡിസംബര്‍ 31 വരെ പ്രവര്‍ത്തിക്കുന്നതല്ല. ജുഡീഷ്യല്‍ അംഗം യു. ശരത്ചന്ദ്രന്റെ വെക്കേഷന് ബഞ്ച് അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങള്‍ കേള്‍ക്കാനായി 2014 ഡിസംബര്‍ 29ന് രാവിലെ 11 മണിക്ക് സിറ്റിങ് നടത്തും.
ട്രിബ്യൂണലിന്റെ രജിസ്ട്രി പതിവുപോലെ ക്രിസ്മസ് അവധി കാലയളവിലും രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം 5.30 വരെ പ്രവര്‍ത്തിക്കുകയും അടിയന്തിര പ്രാധാന്യമുള്ള അപേക്ഷകള്‍ മാത്രം രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ സ്വീകരിക്കുന്നതുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: