തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളില്‍ ഹയര്‍ സെക്കന്ററി വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് സൗജന്യയാത്ര നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. നിലവില്‍ കണ്സഷന് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കായിരിക്കും ആദ്യ ഘട്ടത്തില്‍ ആനുകൂല്യം ലഭിക്കുകയെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
അടുത്ത ഫെബ്രുവരി മുതല്‍ സൗജന്യ യാത്ര അനുവദിക്കും. ഒരു ദിവസം രണ്ടു യാത്ര സൗജന്യമായിരിക്കും. ഒരു വര്‍ഷം പരീക്ഷണ അടിസ്ഥാനത്തില്‍ നടപ്പാക്കിയ ശേഷം പദ്ധതി വിപുലീകരിക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. സബ്മിഷനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സൗജന്യയാത്രയ്ക്കായുള്ള കാര്‍ഡിനായി 10 രൂപ ഈടാക്കും. അതേസമയം, പുതിയ തീരുമാനം കെഎസ്ആര്‍ടിസിയെ കൂടുതല്‍ പ്രതിരോധത്തിലാക്കിയേക്കും. ഇതിനിടെ, ഈ മാസം 17 ന് തിരുവനന്തപുരത്ത് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കും. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറുമണി വരെയാണ് പണിമുടക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: