തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ ധാനമന്ത്രി കെ എം മാണി പ്രഥമദ്രിഷ്ട്യാ കുറ്റക്കാരനെന്ന് വിജിലന്‍സ് കണ്ടെത്തിയ സാഹച്യത്തില്‍ അരനിമിഷം പോലും വൈകാതെ അദ്ദേഹം രാജിവെക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്.
മാണി മന്ത്രിസഥാനം രാജിവെച്ച് അന്വേഷണത്തെ നേരിടുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മാണിക്കെതിരെ തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കേസെടുത്തിട്ടും രാജിവയ്ക്കുന്നില്ലെന്ന് പറഞ്ഞ മാണിയുടെ പ്രതികരണം രാഷ്ട്രീയ സദാചാരത്തിന്റേയും ധാര്‍മികതയുടെയും ലംഘനമാണെന്നും പിണറായി വ്യക്തമാക്കി. മാണിയെ മന്ത്രിയായി തുടരാന്‍ മുഖ്യമന്ത്രി അനുവദിക്കാനും പാടില്ല.
കോഴ ആരോപണങ്ങളില്‍ 42 ദിവസത്തിനകം എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണമെന്ന സുപ്രീംകോടതി വിധിയുണ്ടെന്നിരിക്കെ ആ കാലപരിധി പൂര്‍ത്തിയാക്കുംവരെ കേസ് നീട്ടിക്കൊണ്ടു പോയത് ഉചിതമായില്ല.
മാണിയുടെ രാജിക്കായി ശക്തമായ ബഹുജനപ്രതിഷേധം ഉയരുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: