തിരുവനന്തപുരം: പൂട്ടിയ ബാറുകള്‍ തലുറക്കുന്നതിനായി കോഴ വാങ്ങിയെന്ന ആരോപണത്തില്‍ വിജിലന്‍സ് കേസെടുത്ത സാഹചര്യത്തില്‍ ധനമന്ത്രി കെ.എം.മാണി രാജിവയ്ക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്.
വിജിലന്‍സ് കേസെടുത്ത പശ്ചാത്തലത്തില്‍ ഒരു നിമിഷം പോലും മാണി മന്ത്രിക്കസേരയില്‍ തുടരരുതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കേരളം കണ്ട ഏറ്റവും മോശപ്പെട്ട സര്‍ക്കാരാണ് ഈ സര്‍ക്കാരെന്നും പന്ന്യന്‍ ആരോപിച്ചു. മാണിക്കെതിരായ കേസ് അത്യപൂര്‍വമാണ്.
മാണി വിഷയത്തില്‍ കെപിസിസി അദ്ധ്യക്ഷന്‍ വിഎം സുധീരന് തന്റെ നിലപാട് അറിയിക്കണമെന്നും പന്ന്യ്ന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: