തലശ്ശേരി: ചൊവ്വാഴ്ച രാത്രി 10 മണിക്ക് പൊന്ന്യം നാലാംമൈല്‍ അയ്യപ്പമഠത്തിനടുത്തു വെച്ച് സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ആര്‍എസ്എസ് പ്രവര്‍ത്തകനെ ആശുപത്രിയിലേക്കെന്ന വ്യാജേന പോലീസ് ജീപ്പില്‍ കയറ്റിക്കൊണ്ടുപോവുകയും ആളൊഴിഞ്ഞ സ്ഥലത്ത് റോഡില്‍ ഇറക്കി വിടുകയും ചെയ്തു. രാത്രി റോഡരികില്‍ വെട്ടേറ്റ് അവശനായ യുവാവിനെ കണ്ട നാട്ടുകാരാണ് പിന്നീട് തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് ഇയാള്‍ക്ക് അടിയന്തിര ശസ്ത്രക്രിയ നടത്തി.
പൊന്ന്യം നായനാര്‍ റോഡിനടുത്ത് പൊന്നമ്പത്ത് പി.ലിജില്‍(32) എന്ന കണ്ണനെയാണ് പോലീസ് റോഡില്‍ ഇറക്കിവിട്ടത്. നാലാം മൈലിലെ മരണവീട്ടില്‍ പോയി വരികയായിരുന്നു കണ്ണന്. സിപിഎം സ്ഥിരം ക്രിമിനലുകളായ അജിതയുടെ മകന് അജു, കുണ്ടാഞ്ചേരി രാഗേഷിന്റെ മകന് രാഹുല്‍, നാലാം മൈലിലെ ശെല്‍വന്റെ മകന് ആകാശ്, ചോനാടത്തെ കിരണ്‍, ദാസന്റെ മകന് സച്ചിന്, നിഖില്‍ എന്ന പൊച്ചു, സുമീഷ്, സൂരജ്, ഫാസില്‍ തുടങ്ങിയവരാണ് ലിജിനെ അക്രമിച്ചത്.
അക്രമികള്‍ സഞ്ചരിച്ച മൂന്ന് ബൈക്കുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തലക്ക് മാരകമായി വെട്ടേറ്റ ലിജിനെ സ്ഥലത്തെത്തിയ പോലീസ് ജീപ്പിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍ ജീപ്പിലുണ്ടായിരുന്ന ബലറാം, ശ്രീജേഷ് എന്നീ പോലീസുകാര്‍ ആശുപത്രിയിലെത്തിക്കാതെ സംഭവ സ്ഥലത്തു നിന്നും ഏതാനും മീറ്ററുകള്‍ക്കപ്പുറം റോഡരികില്‍ ഇരുട്ടത്ത് ഇറക്കിവിടുകയായിരുന്നു. സംഭവസ്ഥലത്ത് മരണപ്പെടാതെ ലിജില്‍ റോഡരികില്‍ ചോര വാര്‍ന്ന് മരിക്കട്ടെ എന്ന ഉദ്ദേശത്തോടെയാണ് പോലീസ് ക്രൂരമായ ഈ നടപടി സ്വീകരിച്ചതെന്ന് ബിജെപി വൃത്തങ്ങള്‍ ആരോപിച്ചു.
പഴയ ഡിവൈഎഫ്ഐ നേതാവും ഇപ്പോഴും സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തിയുമായി കതിരൂര്‍ എസ്ഐ കുട്ടികൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരമാണ് പോലീസുകാര്‍ ലിജിനെ ഇറക്കിവിട്ടതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. പോലീസിന്റെ ഈ കാടത്തത്തില്‍ പ്രതിശഷേധിച്ച് സംഘപരിവാറിന്റെ ആഭിമുഖ്യത്തില്‍ ഇന്നലെ വൈകുന്നേരം നായനാര്‍ റോഡില്‍ പ്രതിഷേധ പ്രകടനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: