ന്യൂദല്‍ഹി: ബാര്‍ കോഴ ആരോപണത്തില്‍ ഗൂഢാലോചനയുണ്ടെന്ന് ധനമന്ത്രി കെ എം മാണി. കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് തനിക്കെതിരെ കേസെടുത്തെങ്കിലും മന്ത്രി സ്ഥാനം രാജി വയ്ക്കില്ലെന്ന് മാണി വ്യക്തമാക്കി.
വിജിലന്‍സ് അന്വേഷണം തുടരട്ടെയെന്നും അന്വേഷണത്തിനൊടുവില്‍ സത്യം ബോദ്ധ്യപ്പെടുമെന്നും മാണി പറഞ്ഞു. നിയമം നിയമത്തിന്റെ വഴിക്ക് പോകും.
ആരോപണത്തിലെ സത്യാവസ്ഥ എല്ലാവര്ക്കും അറിയാം മാണി ദല്‍ഹിയില്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. എത്രയോ നേതാക്കന്മാര്ക്കെതിരെ വിജിലന്‍സ് കേസുണ്ട്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയേയും ഉദ്ദേശിച്ചാണോ അങ്ങനെ പറഞ്ഞതെന്ന ചോദ്യത്തിന് മാണി പ്രതികരിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: