വടക്കഞ്ചേരി: വടക്കഞ്ചേരി മേഖലയില്‍ സംഘപരിവാര്‍ സംഘടനകളുടെ വളര്‍ച്ചയില്‍ അടിത്തറയിളകുന്ന സി.പി.എം. കണ്ണൂര്‍ മോഡല്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ അക്രമസംഭവങ്ങള്‍ ഇതിന്റെ ഭാഗമായിരുന്നു.
സ്വന്തം പാര്‍ട്ടിയില്‍ നിന്ന് പ്രവര്‍ത്തകരുടെ ഒഴുക്ക് തടയാനാവത്ത സ്ഥിതിയിലാണ് സംഘപരിവാര്‍ സംഘടനകള്‍ക്കെതിരെ അക്രമം അഴിച്ചുവിട്ട് ഈ മേഖലയില്‍ കണ്ണൂര്‍ മോഡല്‍ നടപ്പിലാക്കുതിനായി സിപിഎമ്മും. അതിന്റെ പോഷകസംഘടനകളും ശ്രമിക്കുന്നത്. ആയക്കാട് സി.എ. ഹൈസ്ക്കൂള് അധ്യാപകനും, ഇടതുപക്ഷ അധ്യാപക സംഘടന അംഗവുമായ പി.ബി. പത്മദാസ് എ.ബി.വി.പി പ്രവര്‍ത്തകനായ വിദ്യാര്‍ത്ഥിയെ സഹപാഠികളായ മറ്റു വിദ്യാര്‍ത്ഥികളുടെ ഇടയില്‍വെച്ച് ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും, അതിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ സി.പി.എമ്മും, അതിന്റെ പോഷക സംഘടനകളിലെ പ്രവര്‍ത്തകരും ചേര്‍ന്ന് ഭീഷണിപ്പെടുത്തകയും, അക്രമം അഴിച്ചുവിടുകയും ചെയ്തു.
ഈ സംഭവത്തിനുശേഷം തൊട്ടടുത്ത പഞ്ചായത്തായ കിഴക്കഞ്ചേരിയിലെ ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ എ.ബി.വി.പി. പ്രവര്‍ത്തകരെ യാതൊരു പ്രകോപനവും ഇല്ലാതെ സ്കൂളിലെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. സ്കൂള്‍ വിട്ട് പുറത്തുപോയ എ.ബി.വി.പി. പ്രവര്‍ത്തകരെ വടക്കഞ്ചേരിയില്‍ സംഘംചേര്‍ന്ന് നിന്ന സി.പി.എം., സി.ഐ.ടി.യു., ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ വടക്കഞ്ചേരിയില്‍ വെച്ച് മാരകായുധങ്ങളുമായും ആക്രമിച്ചു, തുടര്‍ന്ന് പ്രകടനമായിവന്ന സി.പി.എം., സി.ഐ.ടി.യു., ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ആര്.എസ്.എസ്. പ്രവര്‍ത്തകന്റെ വടക്കഞ്ചേരി ടൗണിലുള്ള ഇന്റര്‍നെറ്റ് കഫേ അടിച്ചുതകര്ക്കുകയുംപരിവാര് പ്രസ്ഥാനങ്ങളുടെ കൊടിതോരണങ്ങള്‍ വലിച്ചുകീറുകയും ചെയ്തു.
മണ്ഡലമാസാചരണത്തോടനുബന്ധിച്ച് വടക്കഞ്ചേരി കൊടിക്കാട്ട് ്ഭഗവതി മന്ദത്ത് വിളക്ക് തെളിയിക്കുകയായിരുന്ന നാല് ആര്.എസ്.എസ്. പ്രവര്‍ത്തകര്‍ക്ക് നേരെയും അക്രമം അഴിച്ചുവിട്ട് വടക്കഞ്ചേരിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ 30 ഓളം വരുന്ന സംഘമാണ് അക്രമങ്ങള്‍ അഴിച്ചുവിട്ടത്. സംഘപരിവാര്‍ സംഘടനകള്ക്കുനേരെയുണ്ടായ അക്രമണങ്ങളെ പരിവാര്‍ സംഘടന ഒറ്റക്കെട്ടായി അപലപിച്ചു. സി.പി.എമ്മിന്റെയും പോഷകസംഘടനകളുടെയും അക്രമരാഷ്ട്രീയം ജനങ്ങള്‍ക്കുമുന്നില്‍ തുറുകാണിക്കുതിന് ശക്തമായ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടുപൊകുമെന്ന് സംഘപരിവാര്‍ നേതാക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: