തിരുവനന്തപുരം: ബാര്‍ കോഴ കേസിലെ മാണിക്കെതിരായ വിജിലന്‍സിന്റെ തീരുമാനം സ്വാഗതാര്‍ഹമെന്ന് ബാര്‍ അസോസിയേഷന് വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ് വ്യക്തമാക്കി.
മാണിക്കെതിരെ പ്രാഥമിക അന്വേഷണത്തില്‍ തന്നെ തെളിവുകളുള്ളതിനാലാണ് മാണിക്കെതിരെ കേസെടുത്തത്. അല്ലാത്തപക്ഷം കേസ് തള്ളി കളയുമായിരുന്നെന്നും ബിജു രമേശ് വ്യക്തമാക്കി.
കോടതി ഇടപെടല്‍ ഉണ്ടായാല്‍ വിജിലന്‍സിന് കേസ് രജിസ്റ്റര്‍ ചെയ്യേണ്ടി വന്നേനെയെന്നും ബിജു രമേശ് ചൂണ്ടിക്കാട്ടി.
മാണിക്കെതിരെ മൊഴി നല്‍കിയവര്‍ക്കെതിരെ ഭീഷണി ഉണ്ടായിരുന്നു. താന്‍ സത്യത്തിനു വേണ്ടിയാണ് നിലകൊള്ളുന്നത്.
കേസിനെ കുറിച്ചുള്ള കൂടുതല്‍ രേഖകളും തെളിവുകളും വിജിലന്‍സിന് കൈമാറുമെന്നും ബിജു രമേശ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സമയം അനുവദിച്ചാല്‍ വിജിലന്‍സിന് തെളിവ് നല്കാന് തയാറാണെന്ന് അസോസിയേഷന് നേതാവ് രാജ്കുമാര് ഉണ്ണി പറഞ്ഞു. മദ്യനയത്തില്‍ സംസ്ഥാന സര്‍ക്കാരാണ് മാറ്റം വരുത്തേണ്ടത്. വിഷയത്തില്‍ മേല്‍കോടതികളെ സമീപിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: