കൊടുങ്ങല്ലൂര്‍: ജനമൈത്രി പോലീസ് പദ്ധതിയുടെ ഭാഗമായാണ് എല്ലാ വിദ്യാലയങ്ങളിലും പരാതിപ്പെട്ടികള്‍ സ്ഥാപിച്ചത്. വിദ്യാര്‍ത്ഥികള്‍ക്കുള്ള പരാതികളും നിര്‍ദ്ദേശങ്ങളും പെട്ടിയില്‍ നിക്ഷേപിക്കുകയും അത് പോലീസ് വഴി പരിഹരിക്കപ്പെടുകയും ചെയ്യുന്നതായിരുന്നു പദ്ധതി. തുടക്കത്തില്‍ വന്‍വിജയമായ പരാതിപ്പെട്ടി പിന്നീട് ഉപയോഗ ശൂന്യമായി. പദ്ധതിയോട് താല്പര്യമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലം മാറിപ്പോകുകയും പുതിയതായി എത്തിയവര്‍ പദ്ധതി മറക്കുകയും ചെയ്തതോടെ പരാതിപ്പെട്ടി അനാഥമായി. ഇപ്പോള്‍ പല വിദ്യാലയങ്ങളിലും പരാതിപ്പെട്ടി കാണാനില്ല.
മറ്റുചിലയിടങ്ങളില്‍ മാറാലപിടിച്ച അവസ്ഥയിലാണ്. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി ഉപയോഗമുള്‍പ്പെടെയുള്ള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതില്‍ ഏറെ സഹായകരമാകുന്ന പദ്ധതി ഇപ്പോള്‍ ഉപേക്ഷിച്ച മട്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: