തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ നിയമമന്ത്രി കെ.എം. മാണിക്കെതിരെ കേസെടുക്കാമെന്നും ഇല്ലെന്നും വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്കു നിയമോപദേശം. അന്വേഷണ റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിച്ച വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ നല്കിയ നിയമോപദേശത്തില്‍ അഴിമതി നിരോധന നിയമ പ്രകാരം മാണിക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് വ്യക്തമാക്കുമ്പോള്വിജിലന്സ് ഡയറക്ടര്‍ക്കു ലഭിച്ച ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന് (വിജിലന്‍സ്) നല്കിയ നിയമോപദേശത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കാന്‍ കഴിയില്ലെന്നാണ് വിശദീകരണം.
രണ്ട് നിയമോപദേശവും വിജിലന്‍സ് ഡയറക്ടര്‍ ആഭ്യന്തര വകുപ്പിന് കൈമാറി. അന്വേഷണ റിപ്പോര്‍ട്ടിനൊപ്പമാണ് നിയമോപദേശവും കൈമാറിയത്. വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ നല്കിയ നിയമോപദേശത്തില്‍ പണം കൈപ്പറ്റിയെന്ന ആരോപണം വിശ്വസനീയമല്ലെന്ന് തെളിയിക്കാനുള്ള തെളിവില്ലാത്ത സാഹചര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നാണ് നിര്‍ദേശിക്കുന്നത്. ഇതു സാധ്യമാകണമെങ്കില്‍ ബിജു രമേശിന്റെ മൊഴിയുടെ അടിസ്ഥാനത്തിലും വി.എസ്. അച്യുതാനന്ദന്റെ കത്തിന്റെ പശ്ചാത്തലത്തിലും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു പരിശോധിക്കണം.
എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്താല്‍ മറ്റു സാക്ഷികളെ സമന്‍സ് അയച്ചു വിളിച്ചു വരുത്താന്‍ കഴിയും. പൊതു പ്രവര്‍ത്തകരുടെ അഴിമതി തടയല്‍ നിയമ പ്രകാരം ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കേണ്ടതാണ്. നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു. ഈ ഉപദേശം അടക്കമാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: