അറുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ചതാണ് എന്റെ ചലച്ചിത്ര വീക്ഷണവും അതിലെ ഗാനാസ്വാദനവും. കൊച്ചി, എറണാകുളം എന്നീ സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരുന്ന തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷാ ചലച്ചിത്രങ്ങള്‍ ഞാന്‍ കണ്ടിരുന്നു. തമിഴ്ഭാഷാ ചലച്ചിത്രങ്ങളില്നിന്നുമാണ് മികച്ച ഛായാഗ്രഹകനായ എ. വിന്‍സന്റിനെ ഞാനറിഞ്ഞത്. തമിഴ് സിനിമ സംവിധായകനായിരുന്ന സ്വര്‍ഗീയ ശ്രീധറും വിന്‍സന്റും ഒരുമിച്ചുള്ള ചലച്ചിത്രങ്ങള്‍ 1961 മുതല്‍ ഞാന്‍ കണ്ടിട്ടുണ്ട്. 1964 ഫെബ്രുവരി 27 വ്യാഴാഴ്ച പ്രദര്‍ശനത്തിനിറങ്ങിയ ‘കാതലിക്ക നേരമില്ലൈ’ എന്ന വര്ണചിതുത്തിന്റെ (ശ്രീധര്‍ തയ്യാറാക്കി സംവിധാനം ചെയ്ത) ഛായാഗ്രാഹകനും വിന്‍സന്റ് ആയിരുന്നു. ആ ചിത്രത്തിലെ രണ്ട് നായികമാരില്‍ ഒരുവളായി തന്റെ പ്രഥമ ചിത്രത്തില്‍ അഭിനയിച്ച കാഞ്ചന എന്ന അഭിനേത്രിയെയാണ് അദ്ദേഹം വിവാഹം കഴിച്ചതെന്നാണ് എനിക്കും എന്റെ സമപ്രായകരായ ചലച്ചിത്രപ്രേമികളായവര്ക്കുമുള്ള ഓര്‍മ്മ.
വാരാദ്യപതിപ്പില്‍ പ്രസിദ്ധീകരിച്ച രാജാ ശ്രീകുമാര്‍ വര്‍മ്മയുടെ ലേഖനത്തില്‍ വിന്സനറിനെ ഭാര്യ മാര്‍ഗരറ്റ് ആണെന്ന് വിവരിച്ചത് വായിച്ചപ്പോഴാണ്, എന്റെ ഓര്‍മ്മ ഒരു കുറിപ്പായി എഴുതിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: