കോട്ടയം: 19 മുതല്‍ 28 വരെ തിരുവാലൂരില്‍ നടക്കുന്ന 32-ാമത് അഖില ഭാരത ശ്രീമദ് ഭാഗവത സത്രവേദിയില്‍ സ്ഥാപിക്കുന്ന ശ്രീകൃ ഷ്ണ വിഗ്രഹം വഹിച്ചുള്ള രഥഘോഷയാത്രയ്ക്ക് തിരുനക്കര മഹാദേവക്ഷേത്രസന്നിധിയില്‍ സ്വീകരണം നല്കി.
തിരുനക്കര ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് സി.എന്‍. സുഭാഷ് 31-ാമത് അഖില ഭാരത ഭാഗവത സത്ര നിര്‍വ്വഹണ സമിതി ചെയര്‍ പേഴ്സണ്‍ രേണുക വിശ്വനാഥന്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ നാരായണനുണ്ണി, ബാബു തടത്തുംകുഴി, പി.ജെ. ഹരികുമാര്‍, സുശീല ഗോപാകുമാര്‍, കണ്ണന് മന്നക്കുന്നം, സി.പി. മധുസൂദനന്, സുഗതന് (ഹിന്ദു പാര്‍ലമെന്റ്), വൈക്കം രാജമ്മാള്‍, സുധാ പരേശ്വരന്‍, വേണുകൈലാസ്, ഹരി കിഴക്കേക്കുറ്റ്, ബാലചന്ദ്രന് തുടങ്ങി നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: