പാലാ: മൂന്നിലവ്- മങ്കൊമ്പ് ക്ഷേത്രം നെല്ലാപ്പാറ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി മൂന്നിലവ് പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് പഞ്ചായത്താഫീസ് മാര്‍ച്ചും ധര്‍ണയും നടത്തും.
ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. റോഡ് സഞ്ചാരയോഗ്യമല്ലാത്തതിനാല്‍ ഇതുവഴി സര്‍വ്വീസ് നടത്തിയിരുന്ന ബസ് നിര്‍ത്തി. ഈരാറ്റുപേട്ട, പൂഞ്ഞാര്‍, പാലാ ഭാഗങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള യാത്രക്കാര്‍ ഇതുമൂലം ദുരിതത്തിലായിരിക്കുകയാണ്.
ഇതുസംബന്ധിച്ച് ചേര്‍ന്ന യോഗം പാലാ നിയോജകമണ്ഡലം പ്രസിഡന്റ് മോഹനന് പനയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. കെ.കെ. സജീവ് അദ്ധ്യക്ഷത വഹിച്ചു. ബാലകൃഷ്ണന് പരിയാത്ത്, കെ.ആര്. രാജേഷ്, സുഭാഷ്, ജിജിക്കുട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: