ആലപ്പുഴ: കെഎസ്ഇബി അപ്രഖ്യാപിതമായി നടപ്പാക്കിയ അശാസ്ത്രീയമായ ചാര്‍ജ് വര്‍ദ്ധനവ് പിന്‍വലിക്കണമെന്ന് യുവമോര്‍ച്ച ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. 600 ശതമാനം വരെയാണ് വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. രാജ്യത്ത് വിലക്കയറ്റം കുറയുന്ന സാഹചര്യമുണ്ടായിട്ടും സംസ്ഥാനത്തെ കോണ്‍ഗ്രസ് ഭരണകൂടം ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ബിനുമോന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്. സാജന് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കൊട്ടാരം ഉണ്ണികൃഷ്ണന്, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ജി. ലിജിന്‍ലാല്‍, മോര്‍ച്ച ജില്ലാ ഭാരവാഹികളായ അനില്‍ പാലമേല്‍, അരുണ്‍ എസ്.കുമാര്‍, ഗോപന് കായംകുളം, അരുണ്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: