വാഷിങ്ടണ്‍: ഭാരതവംശജനായ റിച്ചാര്‍ഡ് രാഹുല്‍ വര്‍മ്മയെ ഭാരത സ്ഥാനപതി ആക്കാനുള്ള പ്രസിഡന്റ് ബരാക്ക് ഒബാമയുടെ നിര്‍ദ്ദേശം യുഎസ് സെനറ്റ് ഐക്യകണ്ഠേന അംഗീകരിച്ചു. ഭാരതത്തിലെ യുഎസ് സ്ഥാനപതിയാകുന്ന ആദ്യ ഭാരത വംശജനാണ് റിച്ചാര്‍ഡ് രാഹുല്‍ വര്‍മ്മ. നിയമകാര്യ സ്റ്റേറ്റ് അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു. പിന്നീട് സ്വകാര്യ കമ്പനിയില്‍ സേവനമനുഷ്ഠിക്കവെയാണ് പുതിയ ദൗത്യം. പ്രസിഡന്റ് ഒബാമയുടെയും ഹിലരി ക്ലിന്റണിന്റെയും വിശ്വസ്തനാണ്.
1994-98 കാലത്ത് അമേരിക്കന്‍ വ്യോമസേനയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. വിദേശനയരൂപീകരണ സമിതി അംഗമായും ഉപദേശകനായും പ്രവര്‍ത്തിച്ചുണ്ട്. 1960കളിലാണ് വര്‍മ്മയുടെ കുടുംബം അമേരിക്കയില്‍ താമസമാക്കിയത്. പിതാവ് പിറ്റ്സ്ബര്‍ഗ് സര്‍വ്വകലാശാലയില്‍ 40 വര്‍ഷം ജോലി ചെയ്തു. അമ്മ സ്പെഷ്യല്‍ സ്കൂള്‍ അദ്ധ്യാപികയായിരുന്നു. വര്‍മ്മയ്ക്ക് അഞ്ച് വയസ്സുള്ളപ്പോഴാണ് അമേരിക്കയില്‍ കുടുംബം സ്ഥിരതമാസമാക്കിയത്. വളര്‍ന്നതും പഠിച്ചതും ഇവിടെ തന്നെയായിരുന്നു. അമേരിക്കന്‍ ഡിസിയിലെ ലേബൈ സര്‍വ്വകലാശാലയില്‍ നിന്നും നിയമം പഠിച്ചു. തുടര്‍ന്ന് ക്ലിന്റന്റെ ലെജിസ്ലേറ്റീവ് വിഭാഗത്തില്‍ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു.
മറ്റൊരു ഭാരത വംശജയായ നിഷ ബിസ്വാള്‍ അമേരിക്കയുടെ തെക്കന്‍, സെന്‍ട്രല്‍ ഏഷ്യാകാര്യങ്ങളുടെ മേധാവിയാണ്. ഭാരതവംശജനായ അതുല്‍ കശ്യപാണ് ഇവരുടെ ഡെപ്യൂട്ടി. ഭാരതവും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ഭാരതവംശജരുടെ സാന്നിദ്ധ്യം ഏറെ പ്രയോജനം ചെയ്യുമെന്നാണ് അമേരിക്കയുടെ കണക്കുകൂട്ടല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: