janmabhumi impact
കൊച്ചി: ഡിസംബറില്‍ അടയ്ക്കേണ്ട ബില്ലില്‍ കെഎസ്ഇബി അമിതമായി ഈടാക്കിയ നിരക്ക് വര്‍ദ്ധന ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് അഡ്വാന്സാക്കി ഉപഭോക്താക്കള്‍ക്ക് നല്കി. ആഗസ്റ്റ് 16 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് നിരക്ക് വര്‍ദ്ധന നടപ്പിലാക്കിയത്.
എഴുപത് ശതമാനം വരെയാണ് കഴിഞ്ഞ തവണ അടച്ചതിനെക്കാള്‍ ഇത്തവണ അടക്കേണ്ടിയിരുന്നത്. ഇതില്‍ 25 ശതമാനത്തിലധികം തുക ഡിസംബറില്‍ ബില്ല് അടച്ച് ഉപഭോക്താക്കളുടെ രസീതില്‍ അഡ്വാന്‍സായി രേഖപ്പെടുത്തി കുറച്ച് നല്‍കിയിരിക്കുകയാണ്.
ക്ലറിക്കല്‍ മിസ്റ്റേക്ക് പറ്റിയതാണെന്നാണ് സെക്ഷന്‍ സൂപ്രണ്ട് പറഞ്ഞത്. എന്നാല്‍ ഈ ക്ലറിക്കല്‍ മിസ്റ്റേക്ക് 250 യൂണിറ്റിലധികം ഉപയോഗിച്ചവര്ക്കില്ല എന്നതും ശ്രദ്ധേയമാണ്. ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തതുപോലെ 200 യൂണിറ്റ് വരെ ഉപയോഗിക്കുന്ന സാധാരണക്കാരെയാണ് നിരക്ക് വര്‍ദ്ധന ഏറെയും ബാധിച്ചത്.
അടുത്ത ബില്ലില്‍ ഈ അഡ്വാന്‍സ് തുക കുറഞ്ഞ് കിട്ടുമെന്ന ആശ്വാസത്തിലാണ് ഉപഭോക്താക്കള്‍. ഒരു ഉപഭോക്താവില്‍ നിന്ന് ശരാശരി 150 രൂപയാണ് ഇത്തരത്തില്‍ അഡ്വാന്‍സായി ഡിസംബറില്‍ കെഎസ്ഇബിയില്‍ വന്ന് ചേര്‍ന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: