ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മത്സ്യച്ചന്ത മാലിന്യം നിറഞ്ഞ് ദുര്‍ഗന്ധം വമിക്കുന്നതായി ആക്ഷേപം. ഗ്രാമപഞ്ചായത്ത് കാര്യാലയത്തിനു സമീപമുള്ള ചന്തയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ യഥാസമയം നടത്തുന്നില്ല. രണ്ടും മൂന്നും ദിവസം മത്സ്യ- മാംസാവശിഷ്ടങ്ങള്‍ ഇവിടെ കൂടിക്കിക്കുന്നത് സാധാരണയാണ്. കാക്കകളും നായ്ക്കളും ഇവ കടിച്ചുവലിച്ച് ചന്തയുടെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടിടുന്നത് പതിവു കാഴ്ചയാണ്. ചന്തയ്ക്കുള്ളിലെ മലിനജലം ഒഴുകിപ്പോകാനുള്ള ഓടകള്‍ ഒഴുക്കുനിലച്ച് ദുര്‍ഗന്ധപൂരിതമായ വെള്ളം കെട്ടിക്കിടക്കുന്നു. ഈച്ചയുടെയും കൊതുകിന്റെയും ആവാസ കേന്ദ്രമായി ഈ ഓടകള്‍ മാറിയിട്ടുണ്ട്. മാലിന്യസംസ്കരണവും മതിയായ രീതിയില്‍ നടക്കുന്നില്ല.
മാംസാവശിഷ്ടങ്ങള്‍ കൂടിക്കിടക്കുന്നതിനാല്‍ തെരുവുനായ്ക്കളുടെ ശല്യവും ഇവിടെ വര്‍ദ്ധിക്കുന്നു. സുരക്ഷാമാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഒന്നും പാലിക്കാതെയാണ് ഇറച്ചിക്കടകള്‍ പ്രവര്‍ത്തിക്കുന്നതെന്നും ആക്ഷേപമുയരുന്നു. ഭരണാധികാരികളുടെ അലംഭാവം പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടായി മാറുന്നു. ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന ഈ വക കാര്യങ്ങള്‍ പരിഹാരം കാണമെന്നാവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭത്തിന് നാട്ടുകാര്‍ തയ്യാറെടുക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: