കോട്ടയം: ഹോട്ടലുകളിലും ഫാസ്റ്റ്ഫുഡ് കേന്ദ്രങ്ങളിലും മായം കലര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ വില്പന നടത്തുന്നത് തടയാന്‍ പരിശോധനകള്‍ വ്യാപകമാക്കണമെന്ന് നാഷണല്‍ കണ്‍സ്യൂമര്‍ ഫോറം സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. മിക്ക ഹോട്ടലുകളിലും ആഹാരസാധനങ്ങള്‍ പല വിലകള്‍ക്കാണ് വില്പന നടത്തുന്നത്. ചില ഹോട്ടലുകളില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കുന്നില്ല. അവര്‍ പറയുന്ന വിലയാണ് നല്‍കേണ്ടിവരുന്നത്.
മായംകലര്‍ന്ന ഭക്ഷ്യവസ്തുക്കള്വില്ക്കുന്നവരില് നിന്ന് സര്‍ക്കാര്‍ പിഴ ഈടാക്കുന്നുണ്ടെങ്കിലും അത് ഉപഭോക്താക്കള്‍ക്ക് പ്രയോജനം ചെയ്യുന്നില്ല. മോശം വസ്തുക്കള്‍ കഴിക്കാന്‍ ഇടയാക്കുന്നവര്‍ക്ക് അടിയന്തിര ചികിത്സാസൗകര്യവും നഷ്ടപരിഹാരവും നല്‍കാനുള്ള സംവിധാനം സര്‍ക്കാര്‍ ഏര്‍പ്പെടുത്തണം. നാഷണല്‍ കണ്‍സ്യൂമര്‍ ഫാറം സംസ്ഥാന പ്രസിഡന്റ് കുരീപ്പുഴ ഷാനവാസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജനറല്‍ സെക്രട്ടറി ചക്കാലയില്‍ നാസര്‍, ഡോ. ഗിരിജ, ഡോ. കെ.വി. പത്മകുമാര്‍, വൈ. രാജന്, കബീര്‍, സന്തോഷ്, സുധീഷ്, ജോസ് കെ. തോമസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: