റാഞ്ചി: തടവ് ചാടാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഝാര്‍ഖണ്ഡില്‍ അഞ്ച് തടവുകാരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ചുകൊന്നു.
12 തടവുകാര്‍ രക്ഷപ്പെട്ടിട്ടുണ്ട്. ഇവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ദക്ഷിണ ഝാര്‍ഖണ്ഡിലെ ചായിബാസ ജയിലിലാണ് സംഭവം.
കോടതിയില്‍ ഹാജരാക്കിയ ശേഷം പൊലീസ് വാഹനത്തിലാണ് തടവുകാരെ ജയില്‍ കവാടത്തിലത്തെിച്ചത്.
ജയിലിന്റെ രണ്ടാം ഗേറ്റ് കടക്കുന്നതിന് മുമ്പ് തടവുകാര്‍ ജയില്‍ ഉദ്യോഗസഥര്‍ക്കു നേരെ മുളക് പൊടി എറിയുകയായിരുന്നു.
പ്രധാനകവാടത്തിലൂടെ രക്ഷപെടാന്‍ ശ്രമിച്ചവര്‍ക്കു നേരെ പൊലീസ് നടത്തിയ വെടിവെപ്പിലാണ് അഞ്ച് പേര് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: