ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൊവ്വാഴ്ച രാവിലെ ട്വിറ്ററിലൂടെയാണ് മോദി സോണിയയ്ക്ക് പിറന്നാള്‍ ആശംസ അറിയിച്ചത്. “പിറന്നാള്‍ ആഘോഷിക്കുന്ന സോണിയ ഗാന്ധിക്ക് എല്ലാ മംഗളങ്ങളും നേരുന്നു. ദൈവം ആയുരാരോഗ്യവും ദീര്‍ഘായുസും നല്കട്ടെ”യെന്നും മോദി ട്വീറ്ററില്‍ കുറിച്ചു.
ജമ്മു കാശ്മീരില്‍ തീവ്രവാദി ആക്രമണങ്ങളെത്തുടര്‍ന്നും ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് ആക്രമണങ്ങളെത്തുടര്‍ന്നും ജീവന് നഷ്ടപ്പെട്ടവരോടുള്ള ആദരസൂചകമായി ഈ വര്‍ഷം താന്‍ പിറന്നാള്‍ ആഘോഷിക്കുന്നില്ലെന്ന് സോണിയ പറഞ്ഞിരുന്നു.
അതേസമയം, സോണിയ ഗാന്ധിയുടെ ജന്മദിനം “തെലങ്കാന പ്രഖ്യാപന ദിന”മായി ആഘോഷിക്കാന്‍ തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. തെലങ്കാന സംസ്ഥാനം രൂപീകരിക്കുമെന്ന് 2009 ഡിസംബര്‍ ഒമ്പതിന് സോണിയ പ്രഖ്യാപിച്ചിരുന്നു. ഇതിനുള്ള ആദര സൂചകമായാണ് സോണിയയുടെ ജന്മദിനം തെലങ്കാന പ്രഖ്യാപന ദിനമായി ആചരിക്കാന്‍ പിസിസി തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: