Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

രഞ്ജി:മഴയും വെളിച്ചക്കുറവും കളി തടസപ്പെടുത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2014, 11:48 pm IST
in Cricket

മീനങ്ങാടി: (വയനാട്) കൃഷ്ണഗിരി സ്‌റ്റേഡിയത്തിലെ ആദ്യ രഞ്ജിയുടെ രണ്ടാം ദിനം 367 റണ്ണിന് എല്ലാവരും പുറത്തായ ഗോവക്കെതിരെ മഴയും വെളിച്ചക്കുറവും മൂലം സ്റ്റമ്പെടുക്കുമ്പോള്‍ 60ന് രണ്ട് എന്ന നിലയിലാണ് കേരളം. ആറിന് 313 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഗോവ 22 ഓവറുകള്‍ക്കുള്ളില്‍ എല്ലാവരും പുറത്തായി.

തലേന്നത്തെ സ്‌കോറിനോടൊപ്പം 54 റണ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഗോവയുടെ നാലു ബാറ്റ്‌സ്മാന്‍മാരും പുറത്തായി. 10 റണ്ണെടുത്ത അമിത് യാദവാണ് ആദ്യം പുറത്തായത്. യാദവിനെ നിയാസ് നിസാറിന്റെ പന്തില്‍ പവാന്‍ പിടികൂടുകയായിരുന്നു. തലേന്നത്തെ ടീം സ്‌കോറിലേക്ക് ഏഴ് റണ്ണ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും യാദവിന്റെ വിക്കറ്റ് വീണു. നിലയുറപ്പിച്ച് കളിച്ച ദര്‍ശന്‍ മിശാലിനെ ടീം സ്‌കോര്‍ 334ല്‍ നില്‍ക്കേ സഞ്ജു സാംസണ്‍ റണ്ണൗട്ടാക്കി. 168 പന്തില്‍ 76 റണ്‍സെടുത്ത ദര്‍ശനാണ് ഗോവയുടെ ടോപ്‌സ്‌കോറര്‍. തുടര്‍ന്നെത്തിയ റോബിന്‍ ഡിസൂസയും ശദാബ് ജഗതിയും ചെറുത്തു നില്‍പ് നടത്തി ഗോവന്‍ സ്‌കോര്‍ 361 ലെത്തിച്ചു.

45 പന്തില്‍ 18 റണ്ണെടുത്ത റോബിനെ നിയാസ് നിസാര്‍ റണ്ണൗട്ടാക്കി. തുടര്‍ന്നെത്തിയ ഗൗരേഷിന് കാര്യമായൊന്നും ചെയ്യാനായില്ല. അതിനു മുമ്പെ ശതാബ് ജഗതിയെ ബേസില്‍ തമ്പി ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ കൈകളിലെത്തിച്ചു. കേരളത്തിനായി ബേസില്‍ തമ്പി തന്റെ അരങ്ങേറ്റ മത്സരത്തില്‍ നാലു വിക്കറ്റ് വീഴ്‌ത്തി. നിയാസ് നിസാര്‍ മൂന്നും പ്രശാന്ത് പത്മനാഭന്‍ ഒരു വിക്കറ്റും വീഴ്‌ത്തി. ഗോവയുടെ 367 എന്ന സ്‌കോറിനെതിരെ ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന്റെ ഓപണര്‍മാര്‍ ശ്രദ്ധിച്ചാണ് ബാറ്റു വീശിയത്. ലഞ്ചിനു പിരിയുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 19 എന്ന നിലയിലായിരുന്നു കേരളം. ലഞ്ചിനു ശേഷം കളി പുനരാരംഭിച്ച കേരളത്തിന് വി.എ ജഗദീഷിനെ നഷ്ടമായി.

26 പന്തില്‍ എട്ട് റണ്ണെടുത്ത ജഗദീഷിനെ സൗരഭ് ബണ്ടേദ്കര്‍ വിക്കറ്റ് കീപ്പര്‍ കീനന്‍ വാസിന്റെ കൈകളിലെത്തിക്കുകയായിരുന്നു. തുടര്‍ന്നെത്തിയ രോഹന്‍ പ്രേമും ഡിഫന്‍സീവ് ശൈലിയിലാണ് ബാറ്റ് വീശിയത്. ഗോവക്ക് ബ്രേക്ക് ത്രൂ നല്‍കി രോഹന്‍ പ്രേമിനെ ഗൗരേഷ് വിക്കറ്റിനു മുന്നില്‍ കുടുക്കി. 32 പന്തില്‍ എട്ടു റണ്ണായിരുന്നു രോഹന്റെ സമ്പാദ്യം. 23.2 ഓവറില്‍ 47ന് രണ്ട് എന്ന നിലയില്‍ കേരളം നില്‍ക്കുമ്പോഴാണ് മഴ വില്ലനായെത്തിയത്. ഇതോടെ അല്‍പസമയം കളി തടസപ്പെട്ടു. മഴ മാറി കളി പുനരാംഭിച്ച് നാല് ബൗളുകള്‍ കൂടി ചെയ്തപ്പോഴേക്കും വെളിച്ചക്കുറവ് കളിയെ ബാധിച്ചു. ഇത് കളി വീണ്ടും തടസപ്പെടുത്തി. പിന്നീട് വീണ്ടും പുനരാരംഭിച്ച കളി എട്ടോവര്‍ കൂടി പിന്നിട്ടപ്പോള്‍ വെളിച്ചക്കുറവിനെ തുടര്‍ന്ന് വീണ്ടും തടസപ്പെട്ടു. തുടര്‍ന്ന് മാച്ച് റഫറി രാജീബ് ദേബര്‍മ കളി നിര്‍ത്തി വെച്ചതായി അറിയിച്ചു. നാലാമനായെത്തിയ അമിത് വര്‍മയും ഓപ്പണര്‍ കെ.ബി പവാനുമാണ് ക്രീസിലുള്ളത്. പവാന്‍ 28 ഉം അമിത് വര്‍മ രണ്ടും ഒമ്പതും റണ്ണും നേടിയിട്ടുണ്ട്. കേരളം 60ന് രണ്ട് എന്ന നിലയിലാണ് രണ്ടാം ദിനം കളിയവസാനിപ്പിച്ചത്.

സ്‌കോര്‍ബോര്‍ഡ്

ഗോവ ഒന്നാമിന്നിങ്‌സ്

അമോഗ് ദേശായി സി അമിത് വര്‍മ ബി നിയാസ് നിസാര്‍ 75(114), സ്വപ്‌നില്‍ അസ്‌നോദ്കര്‍ എല്‍.ബി.ഡബ്‌ള്യു നിയാസ് നിസാര്‍ 14(73), സഗുന്‍ കാമത് എല്‍.ബി.ഡബ്‌ള്യു ബേസില്‍ തമ്പി 41(54), രോഹിത് അസ്‌നോദ്കര്‍ എല്‍.ബി.ഡബ്‌ള്യു ബേസില്‍ തമ്പി 4(11), കീനന്‍ വാസ് എല്‍.ബി.ഡബ്‌ള്യു ബേസില്‍ തമ്പി 9(13), ദര്‍ശന്‍ മിശാല്‍ റണ്‍ഔട്ട് സഞ്ജു സാംസണ്‍ 76(168), സൗരഭ് ബണ്ടേദ്കര്‍ സി നിഖിലേഷ് സുരേന്ദ്രന്‍ ബി പ്രശാന്ത് പത്മനാഭന്‍ 60(101), അമിത് യാദവ് സി പവാന്‍ ബി നിയാസ് നിസാര്‍ 10(67), റോബിന്‍ ഡിസൂസ റണ്‍ഔട്ട് നിയാസ് നിസാര്‍ 18(45), ശദാബ് ജഗതി സി സച്ചിന്‍ ബേബി ബി ബേസില്‍ തമ്പി 23(34), ഗൗരേഷ് നോട്ഔട്ട് 0, എക്‌സ്ട്രാസ് 37, ആകെ(110.3 ഓവറില്‍) 367ന് എല്ലാവരും പുറത്ത്.

വിക്കറ്റ് വീഴ്ച 92-1, 117-2, 134-3, 161-4, 168-5, 276-6, 320-7, 334-8, 361-9, 367-10.

ബൗളിങ്

നിയാസ് നിസാര്‍ 32-4-74-3, ബേസില്‍ തമ്പി 26.3-4-108-4, അഭിഷേക് മോഹന്‍ 20-0-59-0, പ്രശാന്ത് പത്മനാഭന്‍ 19-0-61-1, രോഹന്‍ പ്രേം 11-0-36-0, അമിത് വര്‍മ 2-0-11-0.

കേരളം ഒന്നാമിന്നിങ്‌സ്

കെ.ബി പവന്‍ നോട്ഔട്ട് 28, വി.എ ജഗദീഷ് സി കീനന്‍ വാസ് ബി സൗരഭ് ബണ്ടേദ്കര്‍ 8(26), രോഹന്‍ പ്രേം എല്‍.ബി.ഡബ്‌ള്യു ഗൗരേഷ് 8(32), അമിത് വര്‍മ നോട്ഔട്ട് 9, എക്‌സ്ട്രാസ് 7, ആകെ(32 ഓവറില്‍ രണ്ട് വിക്കറ്റിന്) 60.

വിക്കറ്റ് വീഴ്ച

23-1, 44-2.

ബൗളിങ്

സൗരഭ് ബണ്ടേദ്കര്‍ 14-7-24-1, റോബിന്‍ ഡിസൂസ 11-3-23-0, ഗൗരേഷ് 7-4-6-1.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു
India

ഭാരത കപ്പലുകള്‍ക്ക് ഹോര്‍മൂസില്‍ നാവികസേന കവചം; അയച്ചത് ആഞ്ച് യുദ്ധക്കപ്പലുകള്‍

US

അമേരിക്കയുടെ അത്യാധുനിക എഫ്-18 യുദ്ധവിമാനം വെടിവെച്ചിട്ട് ഇറാൻ

Kerala

മഞ്ചേശ്വരത്ത് ബിജെപിക്കെതിരേ കോണ്‍ഗ്രസ് ഡീല്‍; എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്മാറുന്നു, പിഡിപിയും ഒപ്പം

Kerala

പ്രശസ്ത ബാല സാഹിത്യകാരന്‍ പി.ഐ. ശങ്കര നാരായണന്‍ അന്തരിച്ചു

Kerala

പ്രശസ്ത നടൻ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എ.എ. റഹീമും വി. ശിവന്‍കുട്ടിയും ചേര്‍ന്ന് വിവാഹം നടത്തിക്കൊടുക്കുന്നതിന്റെ ഫയല്‍ ചിത്രം

മൊണാലിസ ഭോസ്ലയുടെ വിവാഹം: റഹീമും ശിവന്‍കുട്ടിയും കുരുക്കില്‍; ദേശീയ എസ്‌സി,എസ്ടി കമ്മീഷന്‍ തെളിവെടുപ്പ് നടത്തി

ചുവന്ന ഇടനാഴിയില്‍ നിന്ന് വികസനത്തിന്റെ പാതയിലേക്ക്; നക്‌സലിസത്തിനെതിരായ ഭാരതത്തിന്റെ പോരാട്ടം

എന്‍ഡിഎക്കെതിരെ ഡീലുമായി ഇടതു വലതു മുന്നണികള്‍

മടക്കം മലയാള ഭാഷയെ ധന്യമാക്കി

ആറാട്ടുപുഴയിലെ ദേവമേള; പൂരം തിങ്കളാഴ്ച

പ്രകൃതി സംരക്ഷണത്തിന്റെ വൃക്ഷായുര്‍വേദം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്യാപ്റ്റന്മാരായ റുതുരാജ് ഗെയ്ക്ക്‌വാദ്(സിഎസ്‌കെ), അജിങ്ക്യ രഹാനെ(കെകെആര്‍), ഹാര്‍ദിക് പാണ്ഡ്യ(എംഐ), ശുഭ്മന്‍ ഗില്‍(ജിടി)

ഐപിഎല്‍ ക്രിക്കറ്റ് പൂരത്തിന് രണ്ട് നാള്‍ കൂടി

ദേശീയ ഇന്‍ഡോര്‍ അത്ലറ്റിക്സ്: റീഗന് സ്വര്‍ണം, കോമണ്‍വെല്‍ത്ത് യോഗ്യത

ലോകകപ്പ് ഫുട്‌ബോള്‍ 2026 യോഗ്യത; അവസാന അവസരത്തിനായുള്ള യുദ്ധം ഇന്ന് തുടങ്ങുന്നു

സലാ… യൂറോപ്പിലെ ഈജിപ്ഷ്യന്‍ രാജാവ് ലിവര്‍പൂളില്‍ നിന്നും പടിയിറങ്ങുന്നു; ഈ സീസണ്‍ തീരുന്നതോടെ ഒഴിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.