കൊച്ചി: നെടുമ്പാശ്ശേരിയില്‍ സ്വര്‍ണാഭരണ നിര്‍മ്മാതാക്കളുടെ പ്രദര്‍ശനശാലയില്‍ ഇന്നലെ വില്‍പ്പന നികുതി ഇന്റലിജന്‍സ് റെയ്ഡ് നടത്തി. 22 കോടി രൂപയുടെ സ്വര്‍ണവും വെള്ളിയും പിടികൂടി. മുംബൈയില്‍ നിന്നുള്ള സ്വര്‍ണാഭരണ നിര്‍മ്മാതാക്കളാണ് കേരള ജം ആന്റ് ജ്വല്ലറി എക്സിബിഷന് സംഘടിപ്പിച്ചത്. സ്വര്‍ണത്തിന് നികുതി അടച്ചിരുന്നില്ല. ഇതേത്തുടര്‍ന്നാണ് സ്വര്‍ണം വില്‍പ്പന നികുതി ഇന്റലിജന്‍സ് പിടിച്ചെടുത്തത്. ഇവിടെനിന്നും പിടിച്ചെടുത്ത സ്വര്‍ണവും വെള്ളിയും ആലുവ ട്രഷറിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: