കൊച്ചി: കേരളത്തില്‍ ആദ്യമായി നീര കേക്ക് വിപണിയിലെത്തുന്നു. തിരുകൊച്ചി കമ്പനിയുടെ കീഴില്‍ നീര ടാപ്പ് ചെയ്യാന്‍ ലൈസന്‍സ് ലഭിച്ച കോതമംഗലം ഫെഡറേഷനാണ് മൂവാറ്റുപുഴയിലെ ഇന്‍ഡ്യന്‍ ബേക്കറി വഴി നീരകേയ്‌ക്ക് നിര്‍മ്മിച്ച് വിപണിയിലെത്തിക്കുന്നത്. പഞ്ചസാരയ്‌ക്കു പകരം നീര ശര്‍ക്കര സിറപ്പ് ഉപയോഗിച്ചാണ് കേയ്‌ക്ക് നിര്‍മ്മിക്കുന്നത്.
പഞ്ചസാരയുടെ പകുതി ഗ്ലൈസീമിക് ഇന്‍ഡക്‌സ് ഉള്ള നീര ശര്‍ക്കര സിറപ്പ് ഉപയോഗിച്ചുണ്ടാക്കുന്ന കേയ്‌ക്ക് പ്രമേഹരോഗികള്‍ക്കും ഉത്തമമാണ്. കേക്കിന്റെ വിതരണ ഉദ്ഘാടനം മുഖ്യ നാളികേര വികസന ഓഫീസര്‍ സുഗതഘോഷ് നിര്‍വ്വഹിച്ചു. ക്രിസ്തുമസ് പ്രമാണിച്ച് കേയ്‌ക്കുകള്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുമെന്ന് ഫെഡറേഷന്‍ പ്രസിഡന്റ് പി. പി. മത്തായി അറിയിച്ചു.
നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ ടി. കെ. ജോസ്, കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അംഗം പി. പി. മൊയ്തീന്‍ഹാജി, കോതമംഗലം ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് മാവൂടി മുഹമ്മദ് ഹാജി എന്നിവര്‍ സന്നിഹിതരായിരുന്നു. നീര കേക്ക് ബുക്ക് ചെയ്യാന്‍ 9946901511, 9447006537.
പ്രതികരിക്കാൻ ഇവിടെ എഴുതുക: