ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കാശ്മീരിലെത്തി. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് മോദി കശ്മീരിലെത്തിയത്. പ്രത്യേക വിമാനത്തില്‍ 11.45 ഓടെയാണ് മോദി ഒരു ദിവസത്തെ പ്രചാരണങ്ങള്‍ക്കായി ജമ്മു വിമാനത്താവളത്തിലെത്തിയത്.
സാംബ ജില്ലയിലാണ് ആദ്യ പ്രചാരണയോഗം. ജമ്മു വിമാനത്താവളത്തില്‍ എത്തിയ മോദി ഹെലികോപ്റ്ററില്‍ യോഗ സ്ഥലത്തേക്ക് തിരിച്ചു.
മുതിര്‍ന്ന ബിജെപി നേതാവ് അവിനാഷ് റായ് ഖന്ന, ബിജെപി പാര്‍ലമെന്റ് അംഗം ജുഗല്‍ കിഷോറും പാര്‍ട്ടി സ്ഥാനാര്‍ഥികളും മോദിക്ക് ഒപ്പം പ്രചാരണ യോഗങ്ങളില്‍ പങ്കെടുക്കും.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് കനത്ത സുരക്ഷയാണ് കശ്മീരില്‍ ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: