പരവനടുക്കം: സേവനപ്രവര്‍ത്തനങ്ങളില്‍ വര്‍ഷങ്ങളായി മാതൃക നല്കി വരുന്ന പരവനടുക്കം വിവേകാനന്ദ സേവാസമിതിയുടെ ആഭിമുഖ്യത്തില്‍ ശ്രീ വിഷ്ണു വിദ്യാലയത്തില്‍ നടത്തിയ കുടുംബസഹായ നിധി വിതരണവും കുടുംബസംഗമവും സേവന വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി.
ദുരന്തമുഖത്തും, സേവനമേഖലയിലും എന്നും സമൂഹത്തിന് മാതൃകയായ രാഷ്ട്രീയ സ്വയംസേവകസംഘത്തിന്റെ സേവാവിഭാഗമായ സേവഭാരതിയുടെ കീഴില്‍ 2001 ലാണ് പരവനടുക്കം വിവേകാനന്ദ സേവാസമിതി പ്രവര്‍ത്തനമാരംഭിച്ചത്. ആതുരസേവനവും കുടുംബ സഹായവും മുഖമുദ്രയാക്കിയിട്ടുള്ള പരവനടുക്കം സേവാസമിതി നിരവധി സേവന പ്രവര്‍ത്തനങ്ങളാണ് പ്രദേശത്ത് വര്‍ഷങ്ങളായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.
ആതുരരംഗത്ത് ഏതുസമയത്തും രക്തംദാനം ചെയ്യാന്‍ സന്നദ്ധരായിട്ടുള്ള മുപ്പത് അംഗങ്ങളുള്ള രക്തദാനസേനയുടെ പ്രവര്‍ത്തനം ശ്ലാഘനീയമാണ്. കൂടാതെ സൗജന്യ രോഗ നിര്‍ണ്ണയ ക്യാമ്പും, മറ്റു മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിച്ചുവരുന്നു. സേവാസമിതിയുടെ നേതൃത്വത്തില്‍ ഇന്നലെ നടന്ന കുടുംബസംഗമം ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് സമ്പര്‍ക്ക പ്രമുഖ് എ.വേലായുധന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.
ഭാരതീയ സംസ്കാരത്തില്‍ കുടുംബ ബന്ധങ്ങള്ക്കുണ്ടായിരുന്ന പവിത്രത നഷ്ടപ്പെടുന്ന ഈ കാലഘട്ടത്തില്‍ അമ്മമാര്‍ കരുതലോടെയിരിക്കണമെന്നും, അമ്മയായിരിക്കണം ഇന്നത്തെ പെണ്‍കുട്ടികളുടെ ഏറ്റവും അടുത്ത സുഹൃത്തും വഴികാട്ടിയെന്നും, എന്നാല്‍ മാത്രമേ ഇന്നത്തെ സമൂഹത്തില്‍ കാണുന്ന പല ദുഷ്ചിന്തകളും പ്രവണതകളും നമ്മുടെ ഇടയില്‍ നിന്ന് മാറ്റാനാകുകയുള്ളുവെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് ശ്രീധരന് മണിയങ്ങാനം അധ്യക്ഷത വഹിച്ചു. അകാലത്തില്‍ പൊലിഞ്ഞുപോയ പടിഞ്ഞാര്റ്വീട് നാരായണന് നായര്‍, മണിയങ്ങാനം കരുണാകരന് നായര്‍ എന്നിവരുടെ കുടുംബസഹായനിധി പഞ്ചായത്തംഗംങ്ങളായ ഗംഗാ സദാശിവന്, കുളങ്ങര ചന്ദ്രശേഖരന് എന്നിവര്‍ വിതരണം ചെയ്തു.
അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന രാമകൃഷ്ണന് വടക്കേക്കരക്കുള്ള ചികിത്സാസഹായം ബിജെപി കാസര്‍കോട് ജില്ലാ വൈസ്പ്രസിഡണ്ട് നഞ്ചില്‍ കുഞ്ഞിരാമന് വിതരണം ചെയ്തു. ബിജെപി ഉദുമ മണ്ഡലം സെക്രട്ടറി ബാബുരാജ്, ബിഎംഎസ് മേഖല പ്രസിഡന്റ് ബി.കൊറഗന് തലക്ലായി സംസാരിച്ചു. പി.വിജയന് വണ്ണാത്തിക്കടവ് സ്വാഗതവും ഹരിദാസ് കോളിയാട്ട് നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: