കൊട്ടാരക്കര: സംഘപരിവാര്‍ പ്രസ്ഥാനത്തിന്റ പ്രവര്‍ത്തകരെ കള്ളകേസില്‍ കുടുക്കി ജാമ്യമില്ലാ വകുപ്പ് ചുമത്തി ജയിലില്‍ അടയ്ക്കുന്ന റൂറല്‍ എസ്പിയുടെയും പോലീസിന്റേയും ചിറ്റമ്മ നയത്തിലും നീതിനിഷേധത്തിലും പ്രതിഷേധിച്ച് ബിജെപി നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ 10ന് രാവിലെ പത്തിന് റൂറല്‍ എസ് പി ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തും. ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് എം.ടി.രമേശ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.
സ്ഥലത്തെ പോലീസുകാര്‍ നിസാരസംഭവങ്ങള്‍ക്ക് ചെറിയ കേസെടുക്കുമ്പോള്‍ പ്രതികള്‍ സംഘപരിവാര്‍ സംഘടനാ പ്രവര്‍ത്തകരാണങ്കില്‍ എസ്പി ആസ്ഥാനത്തേക്ക് ഫയല്‍ വിളിച്ചുവരുത്തി ജാമ്യമില്ലാ വകുപ്പ് ചുമത്തി മാഫിയകളേയും മതതീവ്രവാദ സംഘടനക്കാരെയും സന്തോഷിപ്പിക്കുകയാണ് എസ്പിയുടെ പ്രധാന വിനോദം.
പത്തനാപുരം കരിമ്പാലൂരില്‍ കോളേജിലേക്ക് പോയ വിദ്യാര്‍ത്ഥിയെ വധിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ 324 വകുപ്പ് പ്രകാരവും ഇതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തിന്റ ഉള്‍പ്പെട്ടവര്‍ സംഘപ്രവര്ത്തകരായതുകൊണ്ട് പത്തനാപുരം സ്റ്റേഷനില്‍ ചാര്‍ജ് ചെയ്ത വകുപ്പുകള്‍ മാറ്റി 308 ചുമത്താന്‍ എസ് പിയുടെ ആസ്ഥാനത്തേക്ക് ഫയല്‍ വിളിച്ചുവരുത്തിയതാണ് ഒടുവിലത്തെ സംഭവം.
ഉത്സവത്തിന് രണ്ട് ജംഗ്ഷനിലെ ആള്ക്കാര് തമ്മിലുണ്ടായ സംഘര്‍ഷം പിന്നീട് കൊലപാതകത്തില്‍ കലാശിച്ചപ്പോള്‍ അതിന് രാഷ്ട്രീയ നിറം നല്കി സിപിഎം നടത്തിയ ഉന്മൂലനത്തിന് കാഴ്ചക്കാരനായി നിന്ന് കുട പിടിച്ചതും ഇതേ എസ്.പി.സുരേന്ദ്രന്റ നേതൃത്വത്തിലുള്ള പോലീസ് ആയിരുന്നു.
നിരപരാധികളായ നിരവധി കുടുംബങ്ങളാണ് ഇതിന്റ തിക്തഫലം ഇന്നും അനു‘വിക്കുന്നത്. ആക്രമണത്തിനിരയായ പിഞ്ചുകുട്ടികള്‍ അടക്കമുള്ളവര്‍ ഇന്നും ഞെട്ടലില്‍ നിന്നും മുക്തമായിട്ടില്ല.
ചടയമംഗലം പോരേടത്ത് ദീപാവലി ദിനത്തിലുണ്ടായ പടക്കംപൊട്ടിക്കലിന്റ പേരില്‍ മതതീവ്രവാദ സംഘടനകള്‍ അഴിഞ്ഞാടിയപ്പോള്‍ നിസാര വകുപ്പ് ചുമത്തി അവരെ സംരക്ഷിച്ച എസ്പി നേരിട്ട് സ്ഥലത്ത് എത്തി സംഘപരിവാര്‍ പ്രവര്‍ത്തകരെ തെരഞ്ഞ് പിടിച്ച് രോഗിയായ അമ്മയുടെ കണ്മുന്നില് വീടിന്റെ കതക് ചവിട്ടിപൊളിച്ച് കസ്റ്റഡിയിലെടുത്ത് അവര്‍ക്കെതിരെ ചുമത്താവുന്ന എല്ലാ വകുപ്പുകളും ചുമത്തി. മാത്രമല്ല ജാമ്യം നിഷേധിക്കാന്‍ വേണ്ടി പ്രത്യേക റിപ്പോര്‍ട്ടും തയ്യാറാക്കി നല്കി.
കൂടാതെ കടയ്ക്കല്‍, അഞ്ചല്‍, കൊട്ടാരക്കര, പുനലൂര്‍ സ്റ്റേഷന് പരിധിയിലെ പലകേസിലും സമാനരീതിയിലുള്ള നടപടിയാണ് റൂറല്‍ പോലീസിന്റ ഭാഗത്ത് നിന്നുണ്ടാവുന്നത്. അഴിമതിയുടെയും കൈക്കൂലിയുടെയും പേരില്‍ വകുപ്പ് തലത്തില്‍ തന്നെ നിരവധി അന്വേഷണങ്ങള്‍ നേരിടുന്ന എസ്പി അതില്‍ നിന്ന് സംരക്ഷണം കിട്ടാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് ബിജെപി ആരോപിക്കുന്നു.
മാഫിയകളുടെ ചിലവില്‍ ചില ഉദ്യേഗസ്ഥര്‍ വിദേശയാത്ര നടത്തിയതും അന്വേഷണ വിധേയമാക്കുക, റൂറല്‍ പോലീസിലെ ഉദ്യോഗസ്ഥരുടെ അനധികൃത സ്വത്ത് സമ്പാദനത്തെപറ്റിയും,ഓപ്പറേഷന് തണല്‍ എന്നപേരില്‍ മണ്ണ്,മണല്‍, പാറ റെയ്ഡുകള്‍ നടത്തുകയും ഇതിന്റെ പേരില്‍ വന്‍ തുകകള്‍ കൈപ്പറ്റി റെയ്ഡുകള്‍ അട്ടിമറിച്ചതിനെ പറ്റിയും പടിച്ചെടുത്ത ചില വാഹനങ്ങള്‍ പിന്നീട് വിട്ടുകൊടുത്തതും അന്വേഷണ പരിധിയില്‍ വരണമെന്നും ആവശ്യപെട്ടാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നതെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: