കൂത്താട്ടുകുളം: മണ്ണത്തൂരില്‍ ഹിന്ദുഐക്യവേദി സ്ഥാനീയ സമിതി രൂപീകരിച്ചു. സൗത്ത് മണ്ണത്തൂരില്‍ നടന്ന യോഗത്തില്‍ മൂവാറ്റുപുഴ താലൂക്ക് പ്രസിഡന്റ് പി.എം.മനോജിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ താലൂക്ക് ജനറല്‍ സെക്രട്ടറി എം.കെ.രമണന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.സി.അജയഘോഷ് സെക്രട്ടറി എം.ആര്.അമ്മണിക്കുട്ടന്, മോഹനന്കരോട്ട് എന്നിവര്‍ സംസാരിച്ചു.
എ.കെ.ഗോപാലന്(രക്ഷാധികാരി), സുനീഷ് മണ്ണത്തൂര്‍(പ്രസിഡന്റ്), ബിജു.പി.വിശ്വന്, വിജയന്ആടുകുഴി, പ്രവീണ്‍.എം.നന്ദന്(വൈസ്പ്രസിഡന്റുമാര്‍), സന്തോഷ്കുമാര്‍ പാറപ്പുറത്ത്(സെക്രട്ടറി), മിഥില മണി, രജ്ഞിത്ത് രാജന്, മധുആലക്കന്(ജോ.സെക്രട്ടറിമാര്‍), മോഹനന്(ഖജാന്‍ജി) എന്നിവരെയും കമ്മറ്റി അംഗങ്ങളായി പി.ജി.ശശി, മനോജ് മറ്റത്തില്‍, സാബു, മണി, സുധന് വാത്യാപ്പിള്ളില്‍, മഹേഷ് വിജയന്, മോഹനന് ആയിക്കര, അജിത് സുരേഷ്, രാജീവന് മണ്ണത്തൂര്‍ എന്നിവര്‍ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: