കൊച്ചി: ശ്രീനാരായണ ഗുരുവിന്റെ സാഹിത്യ കൃതികളെക്കുറിച്ച് ആഴത്തില്‍ പഠനം നടത്താനും നിരൂപണം ചെയ്യാനും സാഹിത്യലോകം വിസ്മരിച്ചെന്ന് സച്ചിദാനന്ദ സ്വാമി.
കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ ദൈവദശകത്തിന് 100 വയസ്സ് എന്ന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഗുരുദേവന്റെ ആശയമായ ഏകലോകവ്യവസ്ഥിതിക്കനുയോജ്യമായ പ്രാര്‍ത്ഥനയാണ് ദൈവദശകമെന്നും പുതിയ തലമുറക്ക് ഇതിനെക്കുറിച്ച് ഉപരിപഌവമായ അറിവുകളേ ഉള്ളുവെന്നും അദ്ദേഹം പറഞ്ഞു.
സര്‍വ്വ വേദാന്തങ്ങളുടേയും സംഗ്രഹമാണ് ദൈവദശകമെന്ന് ജസ്റ്റിസ് പി.എസ്. ഗോപിനാഥ് സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. സാര്‍വ്വദേശീയ- സര്‍വ്വമത പ്രാര്‍ത്ഥനയായി ദൈവദശകത്തെ പരിഗണിക്കാവുനന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അധഃസ്ഥിതരുടെ ദൈവീകവല്‍ക്കരണം നടത്തിയത് ഗുരുദേവനാണെന്ന് എം. കെ. ഹരികുമാര്‍ സെമിനാറില്‍ പറഞ്ഞു. ഗുരുദേവനോടുള്ള പതിതസമൂഹത്തിന്റെ നന്ദിപ്രകാശനമാണ് ആരാധനയായി മാറുന്നത്. മുഖ്യധാരാ സാഹിത്യവും സിനിമയും ഗുരുദേവന്റെ ചരിത്രം തമസ്കരിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. സുനില്‍ തീരഭൂമി സ്വാഗതം ആശംസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: