വൈക്കം: വൈക്കത്തഷ്ടമി ഇനിമുതല്‍ ലോകത്തെവിടെ നിന്നും തത്സമയം വീക്ഷിക്കാം. വൈക്കം ലൈവ് എന്ന വൈക്കത്തെ ആദ്യ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആണ് ഇതിനുവേണ്ട പ്ലാറ്റ്ഫോം തയ്യാറാക്കുന്നത്. ന്യൂസ് പോര്‍ട്ടലില്‍ വൈക്കത്തെ സംബന്ധിച്ച വാര്‍ത്തകള്‍, ചരിത്രം, സാഹിത്യം, ടെക്നോളജി, ഡയറക്ടറി, ബസ് സമയം, വിവിധ ഓഫീസുകളുടെയും ഉദ്യോഗസ്ഥരുടെയും വിവരങ്ങള്‍, പ്രശസ്ത വ്യക്തികള്‍, ആരാധനാലയങ്ങള്‍ എന്നീ വിവരങ്ങള്‍ ലഭ്യമാണ്. ഇരുപത്തിയൊന്നു ഭാഷകളില്‍ വാര്‍ത്തകള്‍ തര്‍ജ്ജമ ചെയ്യുന്നതിനുള്ള സൗകര്യം ഇതിലുണ്ട്.
10, 11, 12 ഉത്സവദിനങ്ങളിലെ വാര്‍ത്തകളും ചിത്രങ്ങളും വീഡിയോയും തത്സമയം സംപ്രേഷണം ചെയ്യുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ രൂപേഷ് ആര്. മേനോന്, ലീഗല്‍ അഡൈ്വസര്‍ അനീഷ് മുരളീധരന്, ചീഫ് ടെക്നിക്കല്‍ ഓഫീസര്‍ അഭിലാഷ് മോഹന്‍ദാസ് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: