മുണ്ടക്കയം: മാളവികയുടെ ജീവിത നിലനില്‍പ്പിനായി ഗ്രാമം ഒത്തു ചേര്‍ന്നു. ഇരു വൃക്കകളുടെയും പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലായ മുണ്ടക്കയം കരിനിലം 96ഭാഗത്ത് താമസിക്കുന്നമാളവിക സുനിലിനെ സഹായിക്കാനായി നാട്ടുകാര്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ഒത്തു ചേര്‍ന്നത് ഏറെ പ്രയോജനകരമായി. രണ്ടാം ദിവസമായ ഇന്നലെ രാവിലെ തൊണ്ണൂറ്റിയാറുഭാഗത്ത് ചീഫ് വിപ് പി.സി.ജോര്‍ജിന്റെ നേതൃത്വത്തില്‍ പഞായത്തിലെ ജനപ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു പണസമാഹരണം നടത്തിയത്.
കരിനലം വാര്‍ഡിലെ നിര്‍ധനയായ മാടക്കല്‍ സരോജം മാധവന് പെന്ഷന് ഇനത്തില്‍ ലഭിച്ച തുകയില്‍ നിന്നും ആയിരത്തി ഒന്നു രൂപ ഏറ്റുവാങ്ങിയായിരുന്നു പി.സി. ജോര്‍ജ് പണസമാഹരണം ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്നും 22 സ്ക്വാഡുകളായി മുന്നിറിലധികം പേര് സമാഹരണം യജ്ഞത്തനു നേതൃത്വം നല്കി. പുത്തന്‍ചന്ത, മൈക്കോളജി, വണ്ടന്‍പതാല്‍, മുരിക്കുംവയല്‍, കരിനിലം, വരിക്കാനി വാര്‍ഡുകളിലായിരുന്നു സമാഹരണം നത്തിയത്.
ഇതു സംബന്ധിച്ചു ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സിനിമോള്‍ തടത്തില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ അനിത ഷാജി, ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ബി. ജയചന്ദ്രന്, അംഗം ബെന്നി ചേറ്റുകുഴി, ഗ്രാമപഞ്ചായത്തംഗങ്ങളായ സെബാസ്റ്റ്യന്‍ ചുളളിത്തറ, കെ.എസ്.രാജു, ജിനിഷ് മുഹമ്മദ്,ജാന്‍സി തൊട്ടിപ്പാട്ട്, ഷീബാഡിഫായിന്, സതി ശിവദാസ്, വിവിധ സംഘടന ഭാരവാഹികളായ ടി.കെ.ശിവന് എന്നിവര്‍ സംസാരിച്ചു. വിവിധ മത സംഘടനകളും വിവിധ വ്യാപാര സ്ഥാപനങ്ങളും എംഎല്‍എയുടെ കൈവശം ലക്ഷത്തോളം രൂപ നേരിട്ട് കൈമാറി. ഇരുപത് ലക്ഷം രൂപ ലക്ഷ്യമിട്ടു പ്രവര്‍ത്തനം തുടങ്ങിയ പദ്ധതിക്കു ആദ്യ ദിവസം മുണ്ടക്കയം ടൗണ്‍ മാത്രം കേന്ദ്രമായി നടത്തിയ പണ സമാഹരണം പൂര്‍ണ വിജയമായിരുന്നു,.
ടൗണ്‍ വഴി കടന്നു പോയ ആളുകളില്‍ നിന്നായി രണ്ടു ലക്ഷത്തോളം രൂപയാണ് സമാഹരിക്കാനായത്.ആദ്യ ദിനം ത്രിതല പഞ്ചായത്തംഗങ്ങളായ ബി. ജയചന്ദ്രന്, ബെന്നി ചേറ്റുകുഴി, സൂസമ്മ മാത്യു, സതി ശിവദാസ്, ഡയ്സി ഗോപിനാഥ്, കെ.എസ്. രാജു, സെബാസ്റ്റ്യന്‍ ചുളളിത്തറ, ഷീബാ ദിഫായിന്‍, ജിനീഷ്മുഹമ്മദ്, സിനിമോള്‍ തടത്തില്‍, വിവിധ കക്ഷി പ്രവര്‍ത്തകരായ ടി.കെ. ശിവന് ,സി.എസ്. ചെല്ലമ്മ തുങ്ങിയവര്‍ നേതൃത്വം നല്കി. മാളവികയുടെ ചികില്‍സ ചെലവിനുശേഷം മിച്ചം വരുന്ന തുക പഞ്ചായത്തിലെ മറ്റു രോഗികളെ സഹായിക്കുകയെന്നതാണ് ലക്ഷ്യമിടുന്നതെന്നു അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: