കാസര്‍കോട്: നഗരത്തില്‍ ചക്കര ബസാറിന്റെ മുഖം മാറുന്നു. റോഡ് മുഴുവന്‍ കോണ്‍ ക്രീറ്റ് ചെയ്യുന്നതോടെ ഈ ഭാഗത്ത് കൂടിയുള്ള യാത്ര കൂടുതല്‍ സുഗമമാകും. യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഒരുപോലെ ഗതാഗത സൗകര്യമൗരുക്കുന്ന രീതിയിലാണ് റോഡ് വികസിപ്പിക്കുന്നത്.
ഒരു കാലത്ത് കാസര്‍കോട് നഗരത്തിന്റെ പ്രധാന വാണിജ്യ കേന്ദ്രമായിരുന്ന ചക്കര ബസാറിലെ റോഡുകള്‍ ഏറ്റവും ശോചനീയമായ അവസ്ഥയിലായിരുന്നു. വലിയ കുഴികളും തകര്‍ന്ന റോഡും ഇതിലൂടെയുള്ള ഗതാഗതം താറുമാറാക്കി.
റോഡിലെ വന്‍ ഗര്‍ത്തങ്ങള്‍ നികത്തി ഒരിക്കല്‍ പ്രദേശത്തെ വ്യാപാരികള്‍ ഏവര് ക്കും മാതൃകയായിരുന്നു. വീതി ഏറെ കുറഞ്ഞ റോഡുകളായതിനാല്‍ ചക്കരബസാറിലൂടെയുളള യാത്ര ഏറെ ദുഷ്ക്കരമായിരുന്നു. പിന്നീട് ഇതിലൂടെ വാഹനങ്ങള്‍ പ്രവേശിക്കാതെയായി. തുടര്‍ന്ന് ഇവിടുത്തെ കച്ചവട സ്ഥാപനങ്ങളില്‍ വേണ്ടത്ര കച്ചവടവും ലഭിക്കാതായി. റോഡ് കൂടുതല്‍ വിസ്തൃതിയോടെ ഗതാഗത യോഗ്യമാക്കണമെന്ന് ഇവിടുത്തെ വ്യാപാരികളും യാത്രക്കാരും ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് ഏറെ നാളായി.
റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്ന ജോലി ഇപ്പോള്‍ അ വസാന ഘട്ടത്തിലാണ്. നഗരത്തിലെ എംഎല്‍എ റോഡില്‍ നിന്നാരംഭിച്ച് കോര്‍ട്ട് റോ ഡിലെ മല്ലികാര്‍ജ്ജുന ക്ഷേത്ര സമീപത്ത് അവസാനിക്കുന്ന റോഡാണ് മുഖം മിനുക്കുന്നത്.
130 മീറ്റര്‍ ദൂരമുള്ള പ്രദേ ശം ഒരാഴ്ച്ചയ്ക്കകം പണി പൂര്‍ത്തിയാക്കി ജനങ്ങള്‍ ക്കാ യി തുറ ന്നു കൊടുക്കുമെ ന്ന് അധികൃതര്‍ അറിയിച്ചു. ഇതോടെ നഗരമദ്ധ്യത്തി ലെ ഗതാഗതക്കുരുക്കിന് ഒരു പരിധി വരെ ആശ്വാസമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: