രാജാക്കാട് : രാജാക്കാട് ടൗണില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ കട കുത്തിത്തുറന്ന് 10 ലക്ഷത്തിലധികം രൂപ വില വരുന്ന മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചു. മൊബൈല്‍ പാലസ് എന്ന കടയിലാണ് മോഷണം നടന്നത്. കഴിഞ്ഞ രാത്രിയായിരുന്നു സംഭവം. കെട്ടിടത്തിന്റെ ഓടിളക്കി അകത്ത് കടന്ന മോഷ്ടാവ് സര്‍വ്വീസിനായി വച്ചിരുന്ന 300 ഫോണും 10000ത്തോളം രൂപ വിലവരുന്ന 50ഓളം ഫോണുകളുമാണ് കവര്‍ന്നത്.
ഇന്നലെ രാവിലെ കട തുറക്കാന്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. രാജാക്കാട് എസ്.ഐ. വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്. രാജാക്കാട് ചേലച്ചുവട് സ്വദേശി നോബിയുടെ ഉടമസ്ഥതയിലുള്ളതാണ് കട. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ലെന്ന് എസ്.ഐ. വര്‍ഗ്ഗീസ് ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: