കൊച്ചി: ജില്ലയെ ജലസമ്പന്നമാക്കുന്നതിന് പ്രത്യേക പദ്ധതിക്ക് രൂപം നല്‍കുമെന്ന് ജില്ലാ കളക്ടര്‍ എം. ജി. രാജമാണിക്യം അറിയിച്ചു. ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുക. ഇതിന് മുന്നോടിയായി രാജഗിരി കോളേജിലെ സാമൂഹ്യസേവന വിഭാഗത്തിന്റെ സഹകരണത്തോടെ ജില്ലയിലെ ജലസ്രോതസുകളുടെ വിവരശേഖരണം നടത്തുമെന്ന് പദ്ധതി ആസൂത്രണ യോഗത്തില്‍ കളക്ടര്‍ വ്യക്തമാക്കി.
കുളങ്ങളടക്കമുള്ള ജലസ്രോതസുകളുടെ വിവിരശേഖരണത്തിനായി ഗ്ലോബല്‍ പൊസിഷനിങ് സംവിധാനം പ്രയോജനപ്പെടുത്തും. ഇവയുടെ സംഭരണശഷിയും പ്രദേശത്തെ കുടിവെള്ള ക്ഷാമവും കണക്കാക്കി മുന്‍ഗണന പട്ടിക തയ്യാറാക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പരിസ്ഥിതിജല സംരക്ഷണ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
ജല സ്രോതസ്സുകളെ സംരക്ഷിച്ച് കുടിവെള്ള സ്വയംപര്യാപ്തത കൈവരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ്. പി. കുന്നപ്പിള്ളി പറഞ്ഞു.
വിവിധ കുടിവെള്ള പദ്ധതികളിലൂടെ നഗരത്തിലെത്തുന്ന ശുദ്ധജലം ഉപയോഗം കഴിഞ്ഞ് പുറന്തള്ളുന്ന ജലമാലിന്യ തോത് ഭീതിയുളവാക്കും വിധം വര്‍ദ്ധിപ്പിച്ചിരിക്കുകയാണെന്ന് നഗരാസൂത്രണ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ കെ.ജെ. സോഹന്‍ പറഞ്ഞു. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി ഇട്ടൂപ്പ്, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. സുധാംബിക, എ.ഡി.സി.(ജനറല്‍) കെ.ജെ.ടോമി, കുടുംബശ്രീ ജില്ലാ കോഓര്‍ഡിനേറ്റര്‍ ടാനി തോമസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹസീന മുഹമ്മദ്, ജില്ലാ ഭൂഗര്‍ഭജല ഓഫീസര്‍ ആന്‍സി ജോസഫ്, എക്ണോമിക്സ് ആന്റ് സ്റ്റാറ്റിക്സ് അഡീഷണല്‍ ഓഫീസര്‍ ടി.എസ്.ഉല്ലാസ്, ജില്ലാ പ്ലാനിങ് റിസേര്‍ച്ച് ഓഫീസര്‍ എം.എം. ബഷീര്‍, പാറക്കടവ് ബി.ഡി.ഒ ശ്യാമലക്ഷ്മി, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. പുഷ്പകുമാരി, എം.പി. ആന്റണി, സെന്റ് തെരേസാസ് കോളേജ് കെമിസ്ട്രി അസി. പ്രൊഫസര്‍ ഡോ.അനുഗോപിനാഥ്, ദാരിദ്ര ലഘൂകരണ പ്രൊജക്റ്റ് ഡയറക്ടര്‍ എന്‍. വിനോദിനി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.കെ.അബ്ദുള്‍ റഷീദ്, എസ്.എച്ച്. കോളേജ് പ്രിന്‍സിപ്പല്‍ ഫാ. പ്രശാന്ത്, ഡോ. സി. എം. ജോയി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: