കൊച്ചി: പച്ചാളം ജനകീയ സമരസമിതി പ്രവര്‍ത്തകര്‍ ഹൈബി ഈഡന് എംഎല്‍എയെ തടഞ്ഞു. ഇന്നലെ രാവിലെ 9.30നായിരുന്നു സംഭവം. സ്വകാര്യ സൂപ്പര്‍മാര്‍ക്കറ്റിന്റെ വാര്‍ഷികം ഉദ്ഘാടനം കഴിഞ്ഞ് ഇറങ്ങവെയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. കരിക്കോടി ഉയര്‍ത്തി രൂക്ഷമായി മുദ്രാവാക്യം വിളിച്ചാണ് എംഎല്‍എയെ തടഞ്ഞത്.
സ്ത്രീകളടക്കം നൂറ് കണക്കിനാളുകള്‍ എംഎല്‍എയെ പോകാന്‍ അനുവദിക്കാതിരുന്നത് ഏറെ നേരത്തേക്ക് സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്ന് പോലീസ് എത്തിയാണ് എംഎല്‍എയെ രക്ഷപ്പെടുത്തിയത്. അനധികൃത പാലം നിര്‍മ്മാണത്തിനെതിരെയുള്ള സമരമായി ബന്ധപ്പെട്ട യാതൊരു ചര്‍ച്ചയ്ക്ക് പോലും തയ്യാറാകാത്ത എംഎല്‍എയുടെ നിലപാടിനെതിരെ വരും ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് സമരസമിതി ജനറല്‍ കണ്‍വീനര്‍ അബിജു സുരേഷ് പറഞ്ഞു .
ജനകീയസമര സമിതി പ്രവര്‍ത്തകരായ സരിത സന്തോഷ്, അനിത രമേശ്, രജ്ഞി ബാബു, ലൂസി പോള്‍, അബിജു സുരേഷ്, കൃഷ്ണദാസ്, ബാബുപച്ചാളം, ഭാസി, ജോണി എന്നിവര്‍ നേത്യത്വം നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: