കൊച്ചി: എലൂര്‍ നഗരസഭയില്‍ നടപ്പാക്കുന്നതിനായി ടൗണ്‍ ആന്‍ഡ് കണ്ട്രി പ്ലാനിംഗ് വിഭാഗം തയാറാക്കിയ കരട് രൂപ രേഖ നഗരസഭ കൗണ്‍സിലിന്റെ നിര്‍ദ്ദേശങ്ങളെ പാടെ അവഗണിക്കുന്നതും ജനജീവിതത്ത ദോഷകരമായി ബാധിക്കുന്നതുമാണെന്ന് നഗരസഭ ചെയര്മാന് പി.എം. അയൂബ് പത്രസമ്മേളനത്തില്‍ ആരോപിച്ചു.
നിലവില്‍ ടൗണ്‍പ്ലാനിംഗ് വിഭാഗം തയാറാക്കിയ കരട് രൂപരേഖ മരവിപ്പിക്കണമെന്നും ചെയര്മാന് ആവശ്യപ്പെട്ടു. കൊച്ചി നഗരത്തിന്റെയും സമീപ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെയും ഭാവി വികസനം മുന്നില്‍ കണ്ട് കൊണ്ട് പ്ലാനിങ്ങ് വിഭാഗം തയാറാക്കിയ കരട് രൂപ ഏകപക്ഷിയമാണെന്നും ചെയര്മാന് കുറ്റപ്പെടുത്തി.
മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിനായി രാഷ്ട്രീയ പാര്‍ട്ടികളുടെയും റസിഡന്‍സ് അസോസിയേഷന് ഭാരവാഹികളുടെയും യോഗം വിളിച്ചു ചേര്‍ത്ത് പ്ലാനിംഗ് വിഭാഗം നല്കിയ കരട് രൂപരേഖയില്‍ നിന്നും വിഭിന്നമായ രൂപരേഖയാണ് ഇപ്പോള്‍ തയാറാക്കിയിരിക്കുന്നത്. ഇതു പ്രകാരം ഏലൂരിലെ ഭൂരിഭാഗം വരുന്ന റസിഡന്‍ഷ്യല്‍ ഏരിയ വ്യവസായ സോണില്‍ ഉള്‍പ്പെടുകയും അതു ഗുരതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.
ഏലൂരിലെ ജനസാന്ദ്രത കൂടിയ ഏലൂര്വടക്കുംഭാഗം, ഡിപ്പോ, ചൗക്ക, പാതാളം, കുറ്റിക്കാട്ടുകര തുടങ്ങിയ ഭാഗങ്ങളാണ് നഗരസഭ നിര്‍ദേശിച്ചതില്‍ നിന്നും വ്യത്യസ്തമായി ഇന്‍ഡസ്ട്രിയല്‍ സോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതീവഗുരുതരമായ മാലിന്യങ്ങള്‍ പുറന്തള്ളുന്ന എം 2 വിഭാഗത്തില്‍ പെടുന്ന വ്യവസായങ്ങളും പുതിയ മാസ്റ്റര്‍ പ്ലാനിലുണ്ട്.
മാസ്റ്റര്‍ പ്ലാനില്‍ നഗരസഭയുടെ അറിവില്ലാതെ മാ?റ്റം വരുയതില് ആസൂത്രിത നീക്കമുണ്ടെന്നും ചെയര്മാന് ആരോപിച്ചു. പത്രസമ്മേളനത്തില്‍ നഗരസഭ പ്രതിപക്ഷനേതാവ് എം.എസ്. ഷിബു, കൗണ്‍സിലര്‍ ഷാജി എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: