മൂവാറ്റുപുഴ: നഗരസഭ ആരോഗ്യവിഭാഗം മുവാറ്റുപുഴ ടൗണിലെ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ഇന്നലെ രാവിലെ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ആര്.പി. ചന്ദ്രന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരാണ് നഗരത്തിലെ 12 ഹോട്ടലുകളില്‍ പരിശോധന നടത്തിയത്. പഴകിയ ഇറച്ചി, മീന്‍, ചപ്പാത്തി, ഇടിയപ്പം എന്നിവ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. പിടിച്ചെടുത്ത ഭക്ഷണപദാര്‍ഥങ്ങള്‍ നഗരസഭയ്ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചു. ചില ഹോട്ടലുകളില്‍ അമിത വില ഈടാക്കുന്നതോടൊപ്പം പഴകിയ ഭക്ഷണങ്ങളും വില്‍പ്പന നടക്കുന്നുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് പരിശോധന. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: