മുണ്ടക്കയം: ബാങ്കില്‍ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സഹോദരങ്ങള്‍ പിടിയില്‍. ഫെഡറല്‍ ബാങ്ക് മുണ്ടക്കയം ശഖയില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ പെരുവന്താനം,പാലൂര്‍ക്കാവ് പുന്നോലിക്കുന്നേല്‍ ടെലസ് ജോസ് (30), സഹോദരന് ടെയ്സ് ജോസ് (25) എന്നിവരെയാണ് എസ്ഐ കെ.എച്ച് നാസറിന്റെ നേതൃത്വത്തിലുള്ള സംഘം പിടിക്കൂടിയത്. ശനിയാഴ്ച്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ബാങ്കിന്റെ ശാഖയില്‍ മൂന്ന് വള, ഒരു മാല, അടക്കം 32 ഗ്രാം ഉരുപടികളുമായി ഇവര്‍ പണയംവെക്കുവാന്‍ എത്തുകയായിരുന്നു. എന്നാല്‍ സംശയം തോന്നിയ ബാങ്ക് ജിവനക്കാരന് മാനേജറെ വിവരം അറിയിക്കുകയും പോലീസിനെ വിളിച്ച് വരുത്തുകയുമായിരുന്നു. തുടര്‍ന്ന് സ്വര്‍ണ്ണപണിക്കാരനെ വിളിച്ച് വരുത്തി ഉരുപ്പടികള്‍ പരിശോധിച്ചപ്പോള്‍ ഇതില്‍ മാലയും രണ്ട് വളകളും മൂക്കുപണ്ടവും ഒരു വള സ്വര്‍ണ്ണവുമാണെന്ന് കണ്ടെത്തി. തുടര്‍ന്ന് കാഞ്ഞിരപ്പള്ളി സി.ഐ എന്‍.ജി ശ്രീമോന്റെ നേതൃത്വത്തിലുള്ള പോലീസ് ഇവരുടെ പാലൂര്‍ക്കാവിലെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും മറ്റെന്നും കണ്ടെത്താനായില്ല. പിടിയിലായവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.എ.എസ്.ഐമാരായ കെ.ജെ മാമ്മച്ചന്‍, എസ്.സി.പി.ഒ എം.എ സുധന്, സി.പി.ഒ ബിബിന്‍ കരുണാകരന് എന്നിവര്‍ അറസ്റ്റിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: