മുംബൈ: മഹാരാഷ്ട്ര സര്‍ക്കാരില്‍ കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞചെയ്ത പുതിയ മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവീസ് വകുപ്പുകള്‍ അനുവദിച്ചു. ശിവസേനയുടെ പ്രമുഖനായ സുഭാഷ് ദേശായിക്ക് വ്യവസായ വകുപ്പാണ്. ബിജെപിയുടെ പ്രകാശ് മേത്തയ്ക്കായിരുന്നു ഈ ചുമതലയും. സേനയുടെ ദിവാകര്‍ റൗതേയ്ക്ക് ഗതാഗതവകുപ്പും സേനയുടെ ഏകനാഥ് ഷിന്‍ഡേയ്ക്ക് പൊതുമരാമത്തും നല്കി. സേനയിലെ ദീപക് സാവന്തിനാണ് ആരോഗ്യമന്ത്രാലയച്ചുമതല. സേനയിലെതന്നെ രാംദാസ് കദമിന് പരിസ്ഥിതി വകുപ്പുനല്കി.
ബിജെപി നേതാവ് ഗിരീഷ് ബാപതിന് ഭക്ഷ്യ-സിവില്‍ സര്‍വീസ് വകുപ്പ്, പാര്‍ലമെന്ററി കാര്യം തുടങ്ങിയവയാണ്. ബിജെപിയിലെ ഗിരീഷ് മഹാജന് ജലവിഭവം. ചന്ദ്ര ശേഖര്‍ ബാവന്കുളെയ്ക്ക് ഊര്‍ജ്ജ വകുപ്പും ബബന്റാവു ലോണികര്ക്ക് ജലവിതരണവും സാനിട്ടേഷന്‍ വകുപ്പും രാജ്കുമാര് ബദോലേക്ക് സാമൂഹ്യനീതിവകുപ്പും നല്കി.
സഹമന്ത്രിമാരായ ശിവസേനാ പ്രതിനിധികളും വകുപ്പുകളും: ദീപക് കസാര്ക്കര് (ധനം, ഗ്രാമ വികസനം), രവീന്ദ്ര വൈക്കര്‍ (ഉന്നത-സാങ്കേതിക വിദ്യാഭ്യാസം), സഞ്ജയ് രഥോഡ് (റവന്യൂ), വിജയ് സാവിത്രേ (ജലവിഭവം, ജല സംരക്ഷണം), ദാദാ ഭൂസെ (സഹകരണം).
ബിജെപി പ്രതിനിധികളായ സഹമന്ത്രിമാരും വകുപ്പുകളും: രാം ഷിന്‍ഡെ (ഗ്രാമ ആഭ്യന്തരം, വിപണനം, ടൂറിസം, പൊതു ആരോഗ്യം), വിജയ് ദേശ്മുഖ് (പൊതുമരാമത്ത്, ടെക്സ്റ്റൈല്‍, ഗതാഗതം, തൊഴില്‍), രാജെ അംബ്രിഷ് റാവു (ട്രൈബല്‍ ഡവലപ്മെന്റ്), ഡോ. രഞ്ജിത് പാട്ടീല്‍ (നഗര ആഭ്യന്തരം, നഗര വകിസനം, നിയമം നീതി, പാര്‍ലമെന്ററികാര്യം), പ്രവീണ്‍ പോട്ടെ (വ്യവസായം, ഖനനം, പരിസ്ഥിതി).
പ്രതികരിക്കാൻ ഇവിടെ എഴുതുക: