തൃശ്ശൂര്‍: മുറിവുകളും വേദനയും മറന്ന് അമല്‍ ഹുസൈന് മത്സരിച്ചപ്പോള്‍ തേടിയെത്തിയത് ഒന്നാം സ്ഥാനം. ബൈക്കപകടത്തില്‍ പരിക്കേറ്റ് ശരീരം മുഴുവന്‍ പരിക്കുമായാണ് ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്കൂളിലെ അമല്‍ ഹുസൈന് കായികമേളക്കെത്തിയത്.
പരിക്കിനെ തോല്‍പ്പിച്ച് ഷോട്ട് പുട്ടില്‍ ഒന്നാമതെത്തിയപ്പോള്‍ ഇന്നലെ കായിക മേളയുടെ താരമായി മാറി അമല്‍ ഹുസൈന്. രണ്ട് ദിവസം മുന്‍പ് നടന്ന കേരളോത്സവത്തില്‍ തന്റെ മികവ് പ്രകടിപ്പിച്ച് സമ്മാനം വാങ്ങി ബൈക്കില്‍ വീട്ടിലേക്ക് മടങ്ങവെയാണ് അമല്‍ അപകടത്തില്‍പ്പെട്ടത്. അമിത വേഗത്തില്‍ എതിരെയെത്തിയ ഓട്ടോ ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
കൈകാലുകളിലും നെഞ്ചിലും പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും വിശ്രമിക്കാതെ കായികമേളക്കെത്തുകയായിരുന്നു. 59.80 മീറ്റര്‍ ദൂരം എറിഞ്ഞാണ് അമല്‍ ഒന്നാമതെത്തിയത്. ഇതിന് മുന്‍പ് 62 മീറ്റര്‍ വരെ അമല്‍ കീഴടക്കിയിട്ടുണ്ട്. ഒന്നാമതെത്തിയിട്ടും തന്റെ റെക്കോര്‍ഡ് മറികടക്കാന്‍ കഴിയാത്തതിലുള്ള വിഷമമായിരുന്നു അമലിന്. കഴിഞ്ഞ സംസ്ഥാന കായികമേളയില്‍ മൂന്നാമതെത്തിയിരുന്നു. സഹോദരന് അജ്മല്‍ ഹുസൈനും ഷോട്ട്പുട്ട് ചാമ്പ്യനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: