പാലക്കാട്: കേരള എന്‍ ജി ഒ സംഘ് സംസ്ഥാന സമ്മേളനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനം 11, 12, 13തിയ്യതികളില്‍ പാലക്കാട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കും. 11ന് രാവിലെ 10ന് ഠേംഗ്ഡിജി സ്മൃതി ഹാളില്‍ വിഷയ നിര്‍ണ്ണയ സമിതിയോഗവും ഉച്ചയ്ക്ക് രണ്ടിന് സംസ്ഥാനഭാരവാഹിയോഗവും നടക്കും.
12ന് രാവിലെ 10ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം ബിഎംഎസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വിര്‍ജേഷ് ഉപാദ്ധ്യായ ഉദ്ഘാടനം ചെയ്യും. എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് കെ.പി.രാജേന്ദ്രന് അധ്യക്ഷതവഹിക്കും. സ്വാഗതസംഘം ചെയര്മാന് ഡോ. പി.ആര്.കൃഷ്ണകുമാര്‍ പ്രഭാഷണം നടത്തും. ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ്.വാരിജാക്ഷന്‍, എം.സുരേഷ്, പി.എന്‍.സുധാകരന് എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് 12ന് ആരംഭിക്കുന്ന സാംസ്ക്കാരിക സമ്മേളനം സാഹിത്യ നിരൂപകന് ആഷാമേനോന് ഉദ്ഘാടനം ചെയ്യും.
സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കെ.ദിനേശന് അധ്യക്ഷതവഹിക്കും. ഏകാത്മ മാനവ ദര്‍ശനം എന്ന വിഷയത്തില്‍ ആര്‍എസ്എസ് പ്രാന്തീയ ബൗദ്ധിക് പ്രമുഖ് എം.മുകുന്ദന് മാസ്റ്റര്‍ പ്രഭാഷണം നടത്തും. എം.ടി.മധുസൂദനന്, പി.പീതാംബരന് എന്നിവര്‍ സംസാരിക്കും.രണ്ടിന് സേവനാവകാശ നിയമവും സിവില്‍ സര്‍വ്വീസ് പരിഷ്ക്കരണവും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ജയപ്രകാശ് അധ്യക്ഷതവഹിക്കും.പി.സുനില്‍കുമാര്‍, എ.ശ്രീകുമാര്‍, കോട്ടത്തല മോഹനന്, എസ്.വിജയകുമാരന്‍ നായര്‍, എസ്.കെ.ജയകുമാര്‍, എം.കെ.അരവിന്ദന് എന്നിവര്‍ സംസാരിക്കും,
വൈകീട്ട് 4.30ന് നടക്കുന്ന യാത്രയപ്പ് സമ്മേളനവും അനുമോദനവും ആര്‍ആര്‍കെഎംഎസ് സെക്രട്ടറി വി.രാജേന്ദ്രന് ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എന്‍.ഉണ്ണികൃഷ്ണന് അധ്യക്ഷതവഹിക്കും. എസ്.ആര്.മല്ലികാര്ജ്ജുനന്, ആര്.ശ്രീകുമാര്‍, ഡി.ബാബുപിള്ള സംസാരിക്കും. സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ ലേഖനം, കവിതാരചന മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനം വിതരണം ചെയ്യും.
5.30ന് പ്രകടനം. ആറിന് സ്റ്റേഡിയം ബസ് സ്റ്റാന്റ് പരിസരത്ത് നടക്കുന്ന പൊതുസമ്മേളനം ആര്‍ആര്‍കെഎംഎസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വിപിന്‍കുമാര്‍ ധോഗ്ര ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കെ.പി.രാജേന്ദ്രന് അധ്യക്ഷതവഹിക്കും. കെ.പി.ശശികലടീച്ചര്‍ പ്രഭാഷണം നടത്തും. സി.ബാലചന്ദ്രന്, കെ.നാരായണന് എന്നിവര്‍ സംസാരിക്കും.
13ന് രാവിലെ എട്ടിന് ടൗണ്‍ഹാളില്‍ ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗം ഫെറ്റോ സംസ്ഥാന സംഘടനാ സെക്രട്ടറി ടി.എം.നാരായണന് ഉദ്ഘാടനം ചെയ്യും. എ.അനില്‍കുമാര്‍ അധ്യക്ഷതവഹിക്കും. കെ.സി.ജയപ്രകാശ്, പി.സുനില്‍കുമാര്‍, സി.സുരേഷ്കുമാര്‍ എന്നിവര്‍ സംസാരിക്കും.
സുഹൃത് സമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും. വി.ശ്രീനിവാസന് അധ്യക്ഷത വഹിക്കും. കമലാസനന് കാര്യാട്ട, ടി.എ.നാരായണന്, എം.കെ.സദാനന്ദന്, എന്‍.കെ.മോഹന്‍ദാസ്, പി.കെ.സാബു, യു.കൈലാസമണി, സജീവ് തങ്കപ്പന്, ചന്ദ്രചൂഢന്, ജി.എന്‍.രാംപ്രകാശ്, ആര്.രാജീവ്, പി.പുരുഷോത്തമന്, അശ്വനികുമാര്‍, സുനില്‍കുമാര്‍, എ.രാജേന്ദ്രന്, ആര്.വേണുഗോപാല്‍, എന്‍.സതീഷ്കുമാര്‍, കെ.ബി.മുരളീധരന് എന്നിവര്‍ ആശംസയര്‍പ്പിക്കും. തുടര്‍ന്നു നടക്കുന്ന സംസ്ഥാന കൗണ്‍സിലിലും സമാപന സമ്മേളനത്തിലും കെ.ടി.സുകുമാരന്‍, ജി.ഗോപകുമാര്‍, ആര്.ഗോപാലകൃഷ്ണന്, പി.സുനില്‍കുമാര്‍, കെ.കുമാരന്, ആര്.ഗിരിപ്രകാശ് തുടങ്ങിയവര്‍ സംസാരിക്കും.
പത്രസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ പി രാജേന്ദ്രന്, ജില്ലാ പ്രസിഡന്റ് പി എന്‍ സുധാകരന്, സംസ്ഥാന ജനറല്‍ സെക്രട്ടറി പി സുനില്‍കുമാര്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എം സുരേഷ് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: