Saturday, March 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജഗതി ശ്രീകുമാറിന് 5.9 കോടി രൂപ നഷ്ട പരിഹാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2014, 11:16 pm IST
in Kerala

തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജഗതി ശ്രീകുമാറിന് 5.90 കോടി രൂപ നഷ്ടപരിഹാരം. തിരുവനന്തപുരം ലീഗല്‍ സര്‍വീസസ് അതോറിറ്റിയും ഇന്‍ഷ്വറന്‍സ് കമ്പനിയും ഇതുസംബന്ധിച്ച് ധാരണയിലെത്തി. ഇന്‍ഷ്വറന്‍സ് കമ്പനിയുടെ സിഇഒ കെ. കൃഷ്ണമൂര്‍ത്തി റാവു ഇന്നു രാവിലെ 9.30ന് ജഗതി ശ്രീകുമാറിന്റെ വീട്ടിലെത്തി പണം നേരിട്ടുകൈമാറും. സംസ്ഥാനത്തു വാഹനാപകടത്തില്‍ ഏറ്റവും അധികം നഷ്ടപരിഹാരം ലഭിക്കുന്ന കേസാണ് ജഗതിയുടേത്.

അപകടത്തെത്തുടര്‍ന്നു ഭാര്യ ശോഭാ ശ്രീകുമാര്‍ തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകരായ അഡ്വ. എ. അബ്ദുല്‍ കരീം, അഡ്വ. ഷോണ്‍ ജോര്‍ജ്, അഡ്വ. സജ്ജാദ് കരീം, അഡ്വ. സമീര്‍ കരീം, അഡ്വ. അലി നാസറുദ്ദീന്‍, അഡ്വ. പ്രതീഷ് എന്നിവര്‍ മുഖേന തിരുവനന്തപുരം മോട്ടോര്‍ വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണലില്‍ നല്‍കിയ ഹര്‍ജിയിലാണ് ഒത്തുതീര്‍പ്പായത്. ആദ്യം 10 കോടി രൂപയാണു നഷ്ടപരിഹാരമായി ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. ഇതു പിന്നീട് ഭേദഗതി വരുത്തി 13 കോടി രൂപയാക്കി. കേസിന്റെ വിചാരണ നടന്നുവരവെ കഴിഞ്ഞ മാസം 27 ന് ജഗതിയുടേയും ഇന്‍ഷ്വറന്‍സ് കമ്പനിയുടേയും അഭിഭാഷകര്‍ നടത്തിയ ചര്‍ച്ചയിലാണ് 5.90 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ധാരണയായത്.

വാഹനയുടമ അനില്‍കുമാറിനെ ഒന്നാംപ്രതിയാക്കിയും ഫ്യൂച്ചര്‍ ജനറലി ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനിയെ രണ്ടാംപ്രതിയുമാക്കിയായിരുന്നു ഹര്‍ജി നല്‍കിയത്. തുടര്‍ന്നു ജഗതിയുടെ ഭാര്യയെ വിസ്തരിക്കുകയും തുകയില്‍ ഭേദഗതി വരുത്തുകയും ചെയ്തു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ എട്ടംഗ വിദഗ്ധ സംഘം ജഗതിയെ പരിശോധിച്ച് ആരോഗ്യസ്ഥിതി സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതിനിടെയാണ് ഇരുവിഭാഗത്തേയും അഭിഭാഷകര്‍ തമ്മില്‍ നഷ്ടപരിഹാരം സംബന്ധിച്ച് ധാരണയായത്.

2012 മാര്‍ച്ച് 10ന് ദേശീയപാതയില്‍ തേഞ്ഞിപ്പലത്തിനു സമീപം പാണമ്പ്ര വളവില്‍ ഡിവൈഡറില്‍ കാര്‍ ഇടിച്ചു കയറിയാണ് ജഗതിക്ക് ഗുരുതര പരിക്കേറ്റത്. അശാസ്ത്രീയമായി നിര്‍മിച്ച ഡിവൈഡറായിരുന്നു അപകട കാരണം. പുലര്‍ച്ചെ 4.45നായിരുന്നു അപകടം.

മുന്‍സീറ്റിലായിരുന്ന ജഗതി ശ്രീകുമാര്‍ ഇടിയുടെ ആഘാതത്തില്‍ കാറിനുള്ളില്‍ തന്നെ തെറിച്ചുവീഴുകയായിരുന്നു. വയറിനും ശ്വാസകോശത്തിനും വാരിയെല്ലിനും തുടയെല്ലിനും ക്ഷതമേറ്റു. കൈത്തണ്ടയുടെ എല്ലുകളും പൊട്ടി. ജഗതി ശ്രീകുമാറിനെയും ഡ്രൈവര്‍ പെരുമ്പാവൂര്‍ സ്വദേശി പി.പി. അനില്‍ കുമാറിനെയും ഓടിയെത്തിയ നാട്ടുകാരാണു പുറത്തെടുത്തത്. അനില്‍കുമാറിനും സാരമായ പരിക്കേറ്റിരുന്നു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒരു കാലത്ത് പാലക്കാട് ജില്ലയില്‍ വിഎസ് പക്ഷത്തെ വെട്ടിനിരത്താന്‍ എല്ലുമുറിയെ പണിയെടുത്ത പി.കെ. ശശി…ഇപ്പോള്‍ വഞ്ചകനെന്ന് പിണറായി

India

തൊടുക്കുമ്പോൾ ബാലിസ്റ്റിക് മിസൈൽ , കൊള്ളുമ്പോൾ ക്രൂസ് മിസൈൽ ; ശബ്ദത്തേക്കാൾ ഏഴിരട്ടി വേഗത ; ‘ശൗര്യ എൻജി’ ഹൈപ്പർ സോണിക് മിസൈൽ തയ്യാറാകുന്നു

Kerala

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ മദ്യം നല്‍കി മയക്കി പീഡിപ്പിച്ചു : 2 യുവാക്കള്‍ക്ക് 10 വര്‍ഷം കഠിന തടവും പിഴയും

Kerala

അദ്വാനിയെ വധിക്കാൻ ശ്രമിച്ച കോയമ്പത്തൂര്‍ സ്‌ഫോടന പരമ്പരയിൽ പ്രതിയായ മദനി; അന്ന് നായനാര്‍ അറസ്റ്റ് ചെയ്ത മദനി എം.എ. ബേബിക്ക് സ്വീകാര്യനാകുമ്പോള്‍

Kerala

പ്രമീള നായരെക്കുറിച്ചുളള പുസ്തകം : എം ടിയുടെ മകള്‍ അശ്വതി നായരുടെ മൊഴി കോടതി രേഖപ്പെടുത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒരു നിമിഷം മതി , പാക് സൈനിക കേന്ദ്രങ്ങൾ ഭസ്മമാകാൻ : വ്യോമസേനയുടെ സാധാരണ ബോംബുകൾ സ്മാർട്ട് ബോംബുകളാക്കുന്നു

തെര. കമ്മീഷന്‍ സര്‍ക്കുലറില്‍ ബിജെപി സീല്‍ പതിച്ചത് എന്‍ജിഒ യൂണിയന്‍ നേതാവ്? തെര. കമ്മീഷനെ സംശയത്തിന്റെ നിഴലിലാക്കാന്‍ സിപിഎം ഗൂഢാലോചന?

രാഹുല്‍ ഗാന്ധിയുമായും എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി കെ. സുധാകരന്‍

സേതുവിന്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരുഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ജയസൂര്യ – റോജിൻ തോമസ് ചിത്രം “കത്തനാർ” ടീസർ ട്രെയ്‌ലർ മാർച്ച് 31 ന്

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സിപിഎമ്മിന്റെ ബി ടീം, എന്‍ജിഒ യൂണിയന്‍ പ്രവര്‍ത്തകര്‍ കമ്മീഷനില്‍ നുഴഞ്ഞുകയറി : ബി ജെ പി

‘നേമത്ത് സംവാദത്തിന് തയ്യാര്‍, പക്ഷെ ശിവന്‍കുട്ടി മാത്രം പോരാ, പിണറായിയും കൂടെ വേണമെന്ന് രാജീവ് ചന്ദ്രശേഖർ

‘പോറ്റിയേ കേറ്റിയേ’ പാരഡി പാടി തെരഞ്ഞെടുപ്പ് പ്രചാരണം: പഴകുളം മധുവിനെതിരെ പരാതി, മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം

പാലക്കാട് കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭിനെതിരായ ലൈംഗിക പീഡന പരാതി: പൊലീസ് കേസെടുത്തു, യുവതിയുടെ വിശദ മൊഴി രേഖപ്പെടുത്തി

എസ് ഡിപിഐക്ക് അടിതെറ്റി; നിലപാടിന് ചവുട്ടിന്നിടമെല്ലാം താഴ്ന്നുപോകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.