ഏറ്റുമാനൂര്‍: ഏറ്റുമാനൂരില്‍ അമ്മയെ പ്രേമനാടകത്തില്‍ കുടുക്കി അമ്മയെയും നാലുമക്കളെയും മതംമാറ്റിയ സംഭവം ലൗജിഹാദിന്റെ പുതിയ മുഖമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു ആരോപിച്ചു. ആസൂത്രിത മതംമാറ്റത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരെ ശിക്ഷണനടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഏറ്റുമാനൂരില്‍ നടന്ന പ്രകടനവും പ്രതിഷേധയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലൗജിഹാദും പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകലും കേരളത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നു. ഇസ്ലാമിക ജനസംഖ്യാവര്‍ദ്ധനവ് എന്നതില്‍ ഉപരിയായി ഹിന്ദു കുടുംബങ്ങളെ ശിഥിലീകരിക്കുകയും മതഭീകര വാദത്തിന് സഹായകരമായ നിലപാട് സ്വീകരിക്കുക എന്ന ലക്ഷ്യവും ഇതിന്റെ പിന്നിലുണ്ട്. സുന്ദരമായ ജിവീതം സ്വപ്നം കണ്ട് പ്രമേനാടകത്തില് കുടുങ്ങുന്നവര്‍ മതപരിവര്‍ത്തനത്തിനും പിന്നീട് മതഭീകരവാദത്തിലും എത്തിപ്പെടുന്നു എന്ന ഹിന്ദു സംഘടനകളുടെ ആരോപണം ശരിവയ്ക്കുന്നതാണ് ഏറ്റുമാനൂരില്‍ അമ്മയും മൂന്നു പെണ്മക്കളും ഒരു ആണ്‍കുട്ടിയും മതംമാറ്റപ്പെട്ട സംഭവമെന്ന് ബിജു കൂട്ടിച്ചേര്‍ത്തു. കോഴിക്കോട്ടെ മതപരിവര്ത്തനകേന്ദ്രത്തിലകപ്പെട്ട് അമ്മയെയും മൂന്നു പെണ്മക്കളെയും മോചിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം.
ഇടുക്കി, കോട്ടയം, പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ നിന്നായി നിരവധി പേര് കോഴിക്കോട് മതംമാറ്റ കേന്ദ്രത്തില്‍ ഉള്ളതായി കേന്ദ്രത്തില്‍ നിന്ന് രക്ഷപെട്ട കുട്ടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നിയമനടപടി സ്വീകരിക്കണം. ലൗജിഹാദ്, ഭാരതത്തെ ഇസ്ലാമികവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഇത് സംബന്ധിച്ച് കേരളത്തിലെ ഇസ്ലാം മത പണ്ഡിതരുടെ അഭിപ്രായം എന്തെന്ന് അറിയാന്‍ ഹിന്ദുക്കള്‍ക്ക് താത്പര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിഷേധയോഗത്തില്‍ വിഎച്ച്പി ജില്ലാ ട്രഷറര്‍ കെ.ജി. ലക്ഷ്മണന് അദ്ധ്യക്ഷത വഹിച്ചു. മഹിളാ ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദു മോഹനന്, തമിഴ് വിശ്വബ്രാഹ്മണ സമൂഹം സംസ്ഥാന പ്രസിഡന്റ് ഗണേഷ് ഏറ്റുമാനൂര്‍, ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് എന്‍.വി. ബൈജു, കെ. വിജയകുമാര്‍, കെ.ആര്. ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രകടനത്തിന് സതീഷ്കുമാര്‍, അനീഷ്, മോഹനചന്ദ്രന്, സുനില്‍കുമാര്‍, മുരളിപേരൂര്, മണികണ്ഠന് നായര്‍, വി.ആര്. രാജന്, നിതിന്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: