കുറവിലങ്ങാട്: കോട്ടയം റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ കോട്ടയം ഈസ്റ്റ് ഉപജില്ലയ്ക്ക് കലാകിരീടം. അഞ്ചുദിവസങ്ങളിലായി 18 വേദികളില്‍ നടന്ന കലാമാമാങ്കത്തിന് തിരശീല വീണപ്പോള്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 345 പോയിന്റുനേടി കോട്ടയം ഈസ്റ്റ് ഉപജില്ല ഒന്നാം സ്ഥാനവും 338 പോയിന്റോടെ ചങ്ങനാശേരി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ആതിഥേയരായ കുറവിലങ്ങാട് 329 പോയിന്റു നേടി മൂന്നാം സ്ഥാനത്തെത്തി.
ഹൈസ്കൂള്‍ വിഭാഗത്തില്‍ 281 പോയിന്റു നേടി ഏറ്റുമാനൂര്‍ ഉപജില്ല ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയപ്പോള്‍ 277 പോയിന്റുനേടി ചങ്ങനാശേരി രണ്ടാം സ്ഥാനവും 256 പോയിന്റുനേടി പാലാ ഉപജില്ല മൂന്നാമതുമെത്തി.
യുപി വിഭാഗത്തില്‍ 115 പോയിന്റു നേടി കുറവിലങ്ങാട് ഒന്നാം സ്ഥാനത്തും 114 പോയിന്റോടെ കോട്ടയം ഈസ്റ്റ് രണ്ടാം സ്ഥാനത്തുമെത്തിയപ്പോള്‍ 109 പോയിന്റ് കരസ്ഥമാക്കി ഏറ്റുമാനൂര്‍ ഉപജില്ല മൂന്നാം സ്ഥാനത്തെത്തി.
സംസ്കൃതോത്സവത്തില്‍ 84 പോയിന്റോടെ കുറവിലങ്ങാടും ഏറ്റുമാനൂരും യുപി വിഭാഗത്തില്‍ ഒന്നാം സ്ഥാനം പകുത്തെടുത്തു. രാമപുരം ഉപജില്ല 79 പോയിന്റോടെ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ കോട്ടയം വെസ്റ്റ് 78പോയിന്റോടെ മൂന്നാമതെത്തി.
ഹൈസ്കൂള്‍ സംസ്കൃതോത്സവത്തില്‍ 83 പോയിന്റു വീതം നേടി ഏറ്റുമാനൂര്‍, കോട്ടയം വെസ്റ്റ് ഉപജില്ലകള്‍ ഒന്നാം സ്ഥാനം പങ്കിട്ടു. 80 പോയിന്റുകരസ്ഥമാക്കി ചങ്ങനാശേരി ഉപജില്ല രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ പാമ്പാടി ഉപജില്ല 75 പോയിന്റോടെ മൂന്നാം സ്ഥാനം നേടി.
എച്ച്എസ്എസ് വിഭാഗത്തില്‍ ളാക്കാട്ടൂര്‍ എംജിഎം എന്‍എസ്എസ് എച്ച്എസ്എസ് 136 പോയിന്റുമായി മുന്നിലലെത്തി. ഈരാറ്റുപേട്ട മുസ്ലീംഗേള്സ് എച്ച്എസ്എസും, എംഡി സെമിനാരി എച്ച്എസ്എസും105 പോയിന്റുമായി രണ്ടാം സ്ഥാനം പങ്കിട്ടു. വാഴപ്പള്ളി സെന്റ് തെരേസാസ് എച്ച്എസ്എസ് 101 പോയിന്റുനേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഹൈസ്കൂള്‍ വിഭാഗത്തില്‍ പാമ്പാടി ക്രോസ് റോഡ്സ് എച്ച്എസ്എസ് 109 പോയിന്റോടെ മുന്നിലെത്തിയപ്പോള്‍ പാലാ സെന്റ് മേരീസ് ജിഎച്ച്എസ്എസ് 80പോയിന്റും ചെത്തിപ്പുഴ ക്രിസ്തുജ്യോതി ഇഎംഎച്ച്എസ് 68പോയിന്റും നേടി രണ്ടും മൂന്നും സ്ഥാനത്തെത്തി.
യുപി വിഭാഗത്തില്‍ വടവാതൂര്‍ ഗിരിദീപം ബഥനി എച്ച്എസ്എസ് 35 പോയിന്റോടെ മുന്നിലെത്തിയപ്പോള്‍ കുറവിലങ്ങാട് സെന്റ് മേരീസ് ജിഎച്ച്എസും, സെന്റ് മേരീസ് ജിഎച്ച്എസ് അതിരമ്പുഴയും 33 പോയിന്റോടെ രണ്ടാം സ്ഥാനത്തെത്തി. പാമ്പാടി ക്രോസ് റോഡ്സ് എച്ച്എസ്എസ് 29 പോയിന്റോടെ മൂന്നാം സ്ഥാനത്തുമെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: